കോടതി ഉത്തരവ് പൂര്‍ണമായി നടപ്പാക്കുന്നില്ല; ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ക്കെതിരെ കെജ്‍രിവാള്‍

സുപ്രീംകോടതി ഉത്തരവ് പൂര്‍ണ്ണമായും നടപ്പാക്കാതെ ചില കാര്യങ്ങള്‍ മാത്രം അനുസരിക്കുകയാണ് ലെഫ്റ്റനന്‍റ് ഗവര്‍ണറെന്ന് കെജ്‍രിവാള്‍ ആരോപിച്ചു. 

Update: 2018-07-09 13:00 GMT
Advertising

സുപ്രീംകോടതി ഉത്തരവിലെ ചില കാര്യങ്ങള്‍ മാത്രം തെരഞ്ഞെടുത്ത് നടപ്പാക്കാനാകുന്നത് എങ്ങനെയാണെന്ന് ലെഫ്റ്റനന്‍റ് ഗവര്‍ണറോട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. കോടതി ഉത്തരവില്‍ സംശയം ഉണ്ടെങ്കില്‍ ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ സുപ്രീംകോടതിയെ സമീപിക്കണമെന്നും കെജ്‍രിവാള്‍ കത്തിലൂടെ ആവശ്യപ്പെട്ടു.

സുപ്രീംകോടതി ഉത്തരവ് പൂര്‍ണ്ണമായും നടപ്പാക്കാതെ ചില കാര്യങ്ങള്‍ മാത്രം അനുസരിക്കുകയാണ് ലെഫ്റ്റനന്‍റ് ഗവര്‍ണറെന്ന് അരവിന്ദ് കെജ്‍രിവാള്‍ ആരോപിച്ചു. അനില്‍ ബൈജാലിന് എഴുതിയ കത്തിലൂടെയാണ് കെജ്‍രിവാള്‍ വിമര്‍ശനം ഉന്നയിച്ചത്. ഉത്തരവ് പൂര്‍ണ്ണമായി നടപ്പാക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കോടതി ഉത്തരവില്‍ ഇടപെടാനാകില്ലെന്നും കെജ്‍രിവാള്‍ കത്തില്‍ വ്യക്തമാക്കി.

ഇനി ഉത്തരവില്‍ വ്യകതതയില്ലാത്തതാണെങ്കില്‍ കോടതിയെ ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ സമീപിക്കണമെന്നും കെജ്‍രിവാള്‍ ആവശ്യപ്പെട്ടു. അതേസമയം മുതിര്‍ന്ന പൌരന്‍മാര്‍ക്ക് സൌജന്യ തീര്‍ത്ഥാടനം നടത്താനുള്ള തീര്‍ത്ഥയാത്ര യോജന്യക്ക് കെജ്‍രിവാള്‍ അനുമതി നല്‍കി.

ഡല്‍ഹിയിലെ ഓരോ നിയമസഭാ മണ്ഡലത്തില്‍ നിന്നും 1100 മുതിര്‍ന്ന പൌരന്‍മാര്‍ക്കാണ് പദ്ധതിയിലൂടെ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ സൌജന്യമായി സന്ദര്‍ശിക്കാനാകുക. കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കാനാണ് സര്‍ക്കാരിന്‍റെ തീരുമാനം. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ കോളനികള്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി പദ്ധതികള്‍ പലതും കൃത്യമായി നടപ്പാക്കാത്തതിനാല്‍ ഉദ്യോഗസ്ഥരെ ശാസിച്ചിരുന്നു

Tags:    

Similar News