മുസഫര്‍പൂര്‍ പീഡന, കൊലപാതക കേസുകള്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണം

മുസഫർപൂരിലെ പെൺകുട്ടികളുടെ അഭയകേന്ദ്രത്തിലുണ്ടായ പീഡന - കൊലപാതകക്കേസുകളിൽ നീതി തേടി രാജ്യവ്യാപക പ്രതിഷേധം.

Update: 2018-07-31 03:31 GMT

മുസഫർപൂരിലെ പെൺകുട്ടികളുടെ അഭയകേന്ദ്രത്തിലുണ്ടായ പീഡന -കൊലപാതകക്കേസുകളിൽ നീതി തേടി രാജ്യവ്യാപക പ്രതിഷേധം. വനിത സംഘടനകളുടെയും സാമൂഹ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ ബീഹാർ ഭവന് മുന്നിലായിരുന്നു ഡൽഹിയിലെ പ്രതിഷേധ പരിപാടി. കേസില്‍ ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം വേണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

Full View

മുസഫര്‍പൂര്‍ അഭയ കേന്ദ്രത്തിലുണ്ടായിരുന്ന 44 പെണ്‍കുട്ടികളില്‍ 34 കുട്ടികളും പീഡനത്തിനിരയായതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞിരുന്നു. പീഡനം പ്രതിരോധിക്കുന്നതിനിടെ ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ടതായും സംശയമുണ്ട്. മൃതദേഹത്തിനായുള്ള തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

കേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ ബ്രജേഷ് താക്കൂറിനെ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് നീതിക്കായുള്ള വനിത സംഘടനകളുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും പ്രതിഷേധം. മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവക്കുക, നീതി ലഭ്യമാക്കുക, ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍.

കേസില്‍ ഉള്‍പ്പെട്ട 11 പേരില്‍ 10 പേരെ ഇതിനകം അറസ്റ്റ് ചെയ്തു. അന്വേഷണം കഴിഞ്ഞ ദിവസം സിബിഐക്ക് കൈമാറിയിരുന്നു.

Tags:    

Similar News