മേഘാലയ: രണ്ട് മണ്ഡലങ്ങളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്

ഭരണകക്ഷിയായ എൻ.പി.പി യും നിലവിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺ​ഗ്രസും തമ്മിലാണ് പോരാട്ടം

Update: 2018-08-23 04:04 GMT
Advertising

മേഘാലയയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയെ തീരുമാനിക്കാനായി രണ്ട് മണ്ഡലങ്ങളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. സൗത്ത് ടുറ, റാണികോർ എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. ബി.ജെ.പി സഖ്യകക്ഷിയും ഭരണ കക്ഷിയുമായ എൻ.പി.പി യും നിലവിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസും തമ്മിലാണ് പോരാട്ടം.

മേഘാലയയിൽ 20 സീറ്റുകളുള്ള കോൺഗ്രസിനെ പിൻതള്ളി ബി.ജെ.പിയുമായുള്ള സഖ്യ രൂപീകരണത്തിലൂടെയാണ് 19 സീറ്റുകളുള്ള എൻ.പി.പി ഭരണത്തിലെത്തിയത്.

മുഖ്യമന്ത്രിയായി കോർണാഡ് സാങ്മ മേഘാലയയിൽ തുടരണോ വേണ്ടയോ എന്ന ചോദ്യത്തിന് ഉത്തരം കൂടിയായിരിക്കും ഈ ഉപതെരഞ്ഞെടുപ്പ്. നിലവിലെ തുറ എം.പി ആയ കോർണാഡ് സാങ്മ മുഖ്യമന്ത്രിയായി തുടരണമെങ്കിൽ 60 അംഗ നിയമസഭയിൽ സ്ഥാനമുറപ്പിക്കണം. അതുകൊണ്ട് സഹോദരിയായ അഗദ.കെ.സാങ്മ കോർണാഡ് സാങ്മക്കായി സീറ്റ് ഒഴിഞ്ഞു കൊടുക്കുകയായിരുന്നു.

കോൺഗ്രസിന്റെ റാണിക്കൂർ എം.എൽ.എ മാർട്ടിൻ.എം.ഡാങ്കൂ എൻ.പി.പി യിലേക്ക് ചേക്കേറിയതോടെയാണ് റാണിക്കൂർ നിയോചക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കാൻ കാരണം. മാർട്ടിൻ.എം.ഡാങ്കൂ ഉപതെരഞ്ഞെടുപ്പിൽ എൻ.പി.പി സ്ഥാനാർത്ഥിയാണ്.

Tags:    

Similar News