സ്വവര്‍ഗരതി: യോഗിയും ബാബയുമൊക്കെ പറയുന്നത് ഇങ്ങനെയാണ്...

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഐ.പി.സി 377ാം വകുപ്പ് റദ്ദാക്കിയാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചരിത്രവിധി എഴുതിയത്. 

Update: 2018-09-06 16:44 GMT

സ്വവര്‍ഗരതി നിയമവിധേയമാക്കി സുപ്രിംകോടതി ചരിത്രവിധി പുറപ്പെടുവിച്ചപ്പോള്‍ പഴയതും പുതിയതുമായ പത്തു പ്രതികരണങ്ങള്‍ പങ്കുവെക്കുകയാണ് ഇവിടെ. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഐ.പി.സി 377ാം വകുപ്പ് റദ്ദാക്കിയാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചരിത്രവിധി എഴുതിയത്.

യോഗി ആദിത്യനാഥ്

നിലവിലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി 2013 ഡിസംബറില്‍ സ്വവര്‍ഗരതിയെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്: 'സാമൂഹ്യ ധാര്‍മിതകക്ക് അപകടകരമായ അവസ്ഥയാണ് സ്വവര്‍ഗരതി. സാമൂഹ്യമായ അതിരുകളും മാനദണ്ഡങ്ങളും ലംഘിച്ചാല്‍, മനുഷ്യനും മൃഗവും തമ്മില്‍ പിന്നെ വലിയ വ്യത്യാസമുണ്ടാകില്ല. ഇതിന് ഭരണഘടനാപരമായ ഒരു അംഗീകാരവും ലഭിക്കരുത്.''

Advertising
Advertising

ബാബാ രാംദേവ്

സ്വവര്‍ഗരതിയെ 2013 ല്‍ സുപ്രിംകോടതി ക്രിമിനല്‍ കുറ്റമായി വിലയിരുത്തിയപ്പോള്‍ രാംദേവ് പറഞ്ഞതിങ്ങനെ: ''സ്വവര്‍ഗരതി ഒരു രോഗമാണ്, മാനസിക രോഗം. പക്ഷേ പേടിക്കേണ്ടതില്ല, ഇത് യോഗ പരിശീലിച്ചാല്‍ ഭേദമാക്കാന്‍ കഴിയും. സ്വവര്‍ഗാനുരാഗികളെ ഞാന്‍ എന്റെ ആശ്രമത്തിലേക്ക് ക്ഷണിക്കുകയാണ്. ഞാന്‍ അവരെ യോഗ അഭ്യസിപ്പിക്കാം. അങ്ങനെ എങ്കില്‍ അവരെ ഈ രോഗത്തില്‍ നിന്നും പൂര്‍ണമായും മുക്തമാക്കാന്‍ കഴിയും.''

ഗുലാം നബി ആസാദ്

സ്വവര്‍ഗരതി രാജ്യത്തിന് ആശാസ്യമല്ലെന്നാണ് ഗുലാം നബി ആസാദിന്റെ അഭിപ്രായം. ഇത് പൂര്‍ണമായും പ്രകൃതിവിരുദ്ധമാണ്. ഇത് ഒരിക്കലും അംഗീകരിക്കരുത്. പക്ഷേ ഇന്ന് അതാണ് സംഭവിച്ചത്.

സുബ്രഹ്മണ്യം സ്വാമി

മുമ്പൊരിക്കല്‍ ഈ വിഷയം ഉയര്‍ന്നുവന്നപ്പോള്‍, സ്വവര്‍ഗരതി കച്ചവട താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണെന്നും ചിലര്‍ക്കൊക്കെ ലാഭം കൂടുമെന്നുമായിരുന്നു സ്വാമിയുടെ പ്രതികരണം. ഇനി നഗരങ്ങളില്‍ സ്വവര്‍ഗാനുരാഗികളുടെ ബാറുകള്‍ ഉയര്‍ന്നു തുടങ്ങുമെന്നും സ്വാമി പറഞ്ഞിരുന്നു. ഏതായാലും പുതിയ വിധിയില്‍, സ്വവര്‍ഗാനുരാഗം എയ്ഡ്സ് രോഗികളുടെ എണ്ണം കൂട്ടുമെന്നാണ് സ്വാമി പ്രതികരിച്ചിരിക്കുന്നത്.

ലാലു പ്രസാദ് യാദവ്

ഇത്തരം ചവറ് കാര്യങ്ങളെ കുറിച്ച് സംസാരിക്കാന്‍ താല്‍പര്യമില്ലെന്നായിരുന്നു ലാലു പ്രസാദിന്റെ പ്രതികരണം. ഡല്‍ഹി ഹൈക്കോടതി സ്വവര്‍ഗാനുരാഗം കുറ്റകരമല്ലെന്ന് വിധിച്ചപ്പോഴായിരുന്നു ലാലു ഇതിനെതിരെ ആഞ്ഞടിച്ച് രംഗത്തുവന്നത്. എന്തൊക്കെ പറഞ്ഞാലും ഇത് കുറ്റകരമാണെന്നായിരുന്നു ലാലുവിന്റെ പ്രതികരണം. രാജ്യത്ത് ഇത്തരം പേക്കൂത്ത് അനുവദിക്കില്ലെന്നും ലാലു പറഞ്ഞിരുന്നു.

Tags:    

Similar News