ദിവസങ്ങൾ നീണ്ട ആഘോഷങ്ങളോ, ആഡംബരമോ ഇല്ല; വീട് വാങ്ങി വിവാഹിതരായി ദമ്പതികൾ

അടുത്ത കുടുംബാംഗങ്ങളുടെയും ലളിതമായ ആചാരങ്ങളുടെയും നടുവിൽ, പുതുതായി വാങ്ങിയ വീട്ടിൽ വിവാഹിതരാവുന്ന ദമ്പതികളുടെ വിഡിയോ വൈറലാണ്

Update: 2026-02-08 04:39 GMT

ന്യൂഡൽഹി: സാംസ്‌കാരിക വൈവിധ്യവും ആഡംബരവും കൊണ്ട് പേരുകേട്ടതാണ് ഇന്ത്യൻ വിവാഹങ്ങൾ. ജീവിതകാലം മുഴുവൻ സമ്പാദിച്ചതൊക്കെയും ഒരൊറ്റ വിവാഹത്തിന് വേണ്ടി ചെലവഴിക്കാൻ മടിയില്ലാത്തവരാണ് ഇന്ത്യക്കാർ. ഡിസൈനർ വസ്ത്രങ്ങളുടെ അകമ്പടിയോടെ ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന വിവാഹ ആഘോഷങ്ങളാണ് പലരും സ്വപ്നം കാണുന്നതും, യാഥാർഥ്യമാക്കുന്നതും. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്‍തമായി ഒരു വിവാഹം സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

വിവാഹ ആഘോഷങ്ങൾക്കായി ഒരുപാട് പണം ചെലവഴിക്കുന്നതിന് പകരം പുതിയ വീട് വാങ്ങി ആ വീട്ടിൽ വിവാഹിതരാകുന്ന ദമ്പതികളുടെ വിഡിയോയാണ് ഇപ്പോൾ ചർച്ചയാവുന്നത്. അടുത്ത കുടുംബാംഗങ്ങളുടെയും ലളിതമായ ആചാരങ്ങളുടെയും നടുവിൽ, പുതുതായി വാങ്ങിയ വീട്ടിൽ വിവാഹിതരാവുന്ന ദമ്പതികളുടെ വിഡിയോ ഇപ്പോൾ വൈറലാണ്. 

Advertising
Advertising

ചെലവേറിയ വിവാഹ ആഘോഷങ്ങൾ ഒഴിവാക്കി, ആ പണം ഉപയോഗിച്ച് ഒരു വീട് വാങ്ങാൻ കുടുംബം തീരുമാനിച്ചതായി വരന്റെ സഹോദരൻ വിശദീകരിക്കുന്നു. ഇന്ത്യൻ കുടുംബങ്ങളിൽ സാധാരണമായി കാണപ്പെടുന്ന അമിതമായ സമ്പത്ത് പ്രദർശനങ്ങളെക്കാൾ സ്നേഹത്തിനും സ്ഥിരതക്കും മുൻഗണന നൽകാനുള്ള ദമ്പതികളുടെ പ്രതിബദ്ധതയാണ് വിഡിയോ എടുത്തുകാണിക്കുന്നത്.

ഫെബ്രുവരി 4ന് ഐഎഎസ് വേൾഡ് ഒഫീഷ്യൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ വധുവും വരനും വിവാഹ പരിപാടിക്കായി കരുതിവച്ചിരുന്ന ഭീമമായ തുക അവരുടെ ആദ്യത്തെ വീടിനുള്ള ഡൗൺ പേയ്‌മെന്റായി ഉപയോഗിച്ചതായി പറയുന്നു. വിഡിയോ പ്രചരിച്ചതിന് പിന്നാലെ നിരവധി പേരാണ് ദമ്പതികളുടെ തീരുമാനത്തെ പിന്തുണച്ചും വിവാഹ ആശംസകൾ നേർന്നും രംഗത്ത് വന്നിട്ടുള്ളത്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News