മോദി സര്‍ക്കാര്‍ എല്ലാ പരിധികളും ലംഘിച്ചു കഴിഞ്ഞു; രൂക്ഷ വിമര്‍ശവുമായി മന്‍മോഹന്‍ സിങ്

അധികാരത്തിലേറിയ ശേഷം മോദി സര്‍ക്കാര്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തു. ഒട്ടേറെ നടപടികളെടുത്തു. പക്ഷേ ഇതൊന്നും രാജ്യതാല്‍പര്യം മുന്‍നിര്‍ത്തിയായിരുന്നില്ല

Update: 2018-09-10 11:38 GMT

നരേന്ദ്ര മോദി സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്.

''അധികാരത്തിലേറിയ ശേഷം മോദി സര്‍ക്കാര്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തു. ഒട്ടേറെ നടപടികളെടുത്തു. പക്ഷേ ഇതൊന്നും രാജ്യതാല്‍പര്യം മുന്‍നിര്‍ത്തിയായിരുന്നില്ല. ഇപ്പോഴിതാ മോദി എല്ലാ പരിധികളും ലംഘിച്ചു കഴിഞ്ഞിരിക്കുന്നു. രാജ്യത്തെ ജനാധിപത്യവും പരമാധികാരവും സംരക്ഷിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാ ഭിന്നതകളും മറന്ന് ഒരുമിക്കേണ്ട സമയമാണിത്. സമൂഹത്തിലെ യുവാക്കളും കര്‍ഷകരും സാധാരണക്കാരും സകലരും മോദി സര്‍ക്കാരിന്‍റെ ഭരണത്തില്‍ കടുത്ത അസംതൃപ്തരാണെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞു.

Advertising
Advertising

വോട്ടിന് വേണ്ടി മോദി വാഗ്ദാനം ചെയ്ത യാതൊന്നും പാലിക്കപ്പെട്ടില്ല. ജനങ്ങളെ കബളിപ്പിക്കുകയാണ് മോദി സര്‍ക്കാരും ബി.ജെ.പിയും ചെയ്യുന്നത്. രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇനിയെങ്കിലും ജനങ്ങളുടെ ശബ്ദം കേള്‍ക്കണം. ജനാധിപത്യത്തെയും രാജ്യത്തെയും സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങണം. ക്ഷമയുടെ നെല്ലിപ്പലക മോദി സര്‍ക്കാര്‍ കാണിച്ചുതന്നു കഴിഞ്ഞു. ഇനി മാറ്റത്തിനുള്ള സമയമാണ്. ഈ അവസരം ഉപയോഗപ്പെടുത്തണം'' - ഇന്ധനവില വര്‍ധനക്കെതിരെ സംഘടിപ്പിച്ച രാജ്യവ്യാപക പ്രതിഷേധത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്‍മോഹന്‍ സിങ്.

Tags:    

Similar News