ലോകത്തിലെ ഏറ്റവും വലിയ പ്രതിമ ​ഗുജറാത്തിൽ പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്യും; ചെലവ് 3000 കോടി രൂപ

ലോകത്തെ ഏറ്റവും ഉയരം കൂടിയതെന്ന് പറയപ്പെടുന്ന പ്രതിമയെ എെക്യത്തിന്റെ പ്രതീകം എന്നാണ്ഗുജറാത്ത് ഗവൺമെന്റ് വിശേഷിപ്പിക്കുന്നത്

Update: 2018-09-10 16:30 GMT

3000 കോടി മുതൽമുടക്കിൽ ഗുജറാത്തിൽ പണികഴിക്കുന്ന സർദാർ പട്ടേലിന്റെ പ്രതിമ അദ്ധേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 31ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ലോകത്തെ ഏറ്റവും ഉയരം കൂടിയതെന്ന് പറയപ്പെടുന്ന പ്രതിമയെ എെക്യത്തിന്റെ പ്രതീകം എന്നാണ്
ഗുജറാത്ത് ഗവൺമെന്റ് വിശേഷിപ്പിക്കുന്നത്. 182 മീറ്റർ ഉയരമാണ് പ്രതിമക്കുള്ളത്.

നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇരുമ്പും മണ്ണും വെള്ളവും ജനങ്ങളിൽ നിന്നെടുത്താണ് പ്രതിമയുടെ പണി തുടങ്ങിയതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണി പറയുന്നു.

കോൺഗ്രസ് നേതാവായ സർദാർ പട്ടേലിനെ കോൺഗ്രസ് മറക്കുമ്പോൾ നരേന്ദ്ര മോദി അദ്ദേഹത്തെ ഉയർത്തുകയാണെന്നും വിജയ് രുപാണി പറയുന്നു.

Tags:    

Similar News