യു.പിയില്‍ എ.എ.പി നേതാവ് കാറിനുള്ളില്‍ വെന്തുമരിച്ചനിലയില്‍
എ.എ.പി നേതാവ് നവീന്‍ ദാസിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
Update: 2018-10-05 15:48 GMT
ഉത്തര്‍ പ്രദേശില്‍ ആം ആദ്മി പാര്‍ട്ടി നേതാവിനെ കാറില്‍ വെന്തുമരിച്ച നിലയില്‍ കണ്ടെത്തി. എ.എ.പി നേതാവ് നവീന്‍ ദാസിന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
ഭോപ്രയിലെ ആളൊഴിഞ്ഞ പ്രദേശത്തായിരുന്നു കാര്‍. രാവിലെ വഴിയാത്രക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇന്നലെ രാത്രി 2.30ഓടെയാണ് സംഭവമെന്നാണ് പൊലീസിന്റെ നിഗമനം. കാറില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെത്തി.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. നവീനെ ആരോ ഒഴിഞ്ഞ പ്രദേശത്ത് വിളിച്ച് വരുത്തി കാറിനുള്ളില്‍ പൂട്ടിയിട്ട് തീയിട്ടതാകുമെന്നാണ് കുടുംബം പറയുന്നത്. കാറിന്റെ താക്കോല്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി സഹിബാബാദ് പൊലീസ് പറഞ്ഞു.