ഉത്തര കടലാസുകൾ പരിശോധിച്ചത് വിദ്യാർഥികൾ; വീഡിയോ പ്രചരിച്ചതിന് പിന്നാലെ നടപടിക്കൊരുങ്ങി സർവകലാശാല

സർവകലാശാലയുടെ പരീക്ഷാ സമ്പ്രദായത്തെ കുറിച്ച് സംശയവുമായി നിരവധിപേർ കമൻ്റുമായെത്തി

Update: 2026-01-18 12:17 GMT

ന്യൂ‍ഡൽഹി: രാജസ്ഥാനിലെ മഹർഷി ദയാനന്ദ് സരസ്വതി യൂണിവേഴ്സിറ്റിയിൽ (MDSU)  വിദ്യാർഥികൾ ഉത്തര കടലാസുകൾ പരിശോധിക്കുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രതിഷേധം. രണ്ട് വിദ്യാർഥികൾ ഉത്തരക്കടലാസുകൾ പരിശോധിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

ബിഎ ഒന്നാം വർഷം രണ്ടാം സെമസ്റ്ററിലെ ഉത്തരക്കടലാസുകളാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്. സർവകലാശാലയുടെ ലോഗോ, പരീക്ഷാ തീയതി, വിഷയത്തിന്റെ പേര് എന്നിവ വ്യക്തമായി കാണാം. ഇതിലെ ഉത്തരങ്ങൾ നവംബർ 12 ന് നടന്ന പരീക്ഷയുടെ ഉത്തരങ്ങളാണെന്നും കണ്ടെത്തി.

ഒരു വിദ്യാർഥി ഉത്തരങ്ങൾക്ക് പകരം ചോദ്യങ്ങൾ മാത്രമാണ് എഴുതിയതെന്ന് പേപ്പർ പരിശോധിച്ച വിദ്യാർഥികൾ പറയുന്നത് കേൾക്കാം. എല്ലാ പേജിലും ഒരു വിദ്യാർഥി ഒരേ ഉത്തരം നൽകിയെന്നും ഇവർ പറയുന്നു. പരീക്ഷാ പേപ്പർ നോക്കിയ ശേഷം വിദ്യാർഥികളെ പരിഹസിക്കുന്നതും കാണാം. സർവകലാശാലയുടെ പരീക്ഷാ സമ്പ്രദായത്തെ കുറിച്ച് സംശയവുമായി നിരവധിപേർ കമൻ്റുമായെത്തി. രഹസ്യവും നീതിയുക്തവുമായ മൂല്യനിർണയ പ്രക്രിയയെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നു.

വീഡിയോ പ്രചരിച്ചതിന് പിന്നാലെ എം‌ഡി‌എസ്‌യു പരീക്ഷാ കൺട്രോളർ ഡോ. എസ്‌കെ ടെയ്‌ലർ പ്രതികരണവുമായി രെംഗത്തെത്തി. നിയമ പ്രകാരം വിദ്യാർഥികൾക്ക് ഉത്തരക്കടലാസുകൾ കാണിക്കുന്നത് വിലക്കിയിരിക്കുന്നുവെന്നും അത് ഗുരുതരമായ അച്ചടക്കലംഘനമാണെന്നും അദ്ദേഹം വിശദീകരിച്ചു. വിഷയത്തിൽ അന്വേഷണം നടത്തിയ ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സർവകലാശാല പറഞ്ഞു.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - ലാൽകുമാർ

Similar News