സിഗ്നൽ നഷ്ടമായത് ജോർഹാട്ട് വ്യോമതാവളത്തിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെ,പൈലറ്റിനേയും കാണാനില്ല; സുഖോയ് യുദ്ധവിമാനത്തിനായി തിരച്ചിൽ ഊർജിതം

അപകടത്തിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല

Update: 2026-03-06 01:17 GMT
Editor : ലിസി. പി | By : Web Desk

ഗുവാഹത്തി: അസമിലെ ഗുവാഹത്തിയിൽ തകർന്നു വീണ സുഖോയ് യുദ്ധ വിമാനത്തിനായുള്ള തിരച്ചിൽ തുടരുന്നു. ജോർഹാട്ട് വ്യോമ താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം റഡാർ സിഗ്നൽ നഷ്ടമായതിന് പിന്നാലെയാണ് തകർന്നത്. കാണാതായ പൈലറ്റിനു വേണ്ടിയുള്ള തിരച്ചിലും പുരോഗമിക്കുകയാണ്. വ്യോമസേനയുടെ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. 

അപകടത്തിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി വ്യോമസേന വ്യക്തമാക്കി.  4 .5 തലമുറ വിമാനമായ Su-30 MKI, കർബി ആംഗ്ലോങ് ജില്ലയിൽ പറക്കുന്നതിനിടെ വൈകുന്നേരം ഏഴ് മണിയോടെ കാണാതായെന്നാണ് പ്രാഥമിക വിവരങ്ങൾ. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News