വ്യാജന്മാര്‍ സൂക്ഷിക്കുക; ഏകീകൃത ഡ്രൈവിങ് ലൈസന്‍സുമായി കേന്ദ്രസര്‍ക്കാര്‍
രാജ്യത്തെ ഏതു സംസ്ഥാനത്തെയും പൊലീസ് സംവിധാനത്തിന് ലൈസന്‍സ് ഉടമയെ കുറിച്ചുളള വിവരങ്ങള്‍ ഉടന്‍ ലഭ്യമാകുന്ന തരത്തിലാണു സംവിധാനം
അടുത്തവര്‍ഷം ജുലൈ മുതല്‍ രാജ്യവ്യാപകമായി ഡ്രൈവിങ് ലൈസന്‍സും വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും (ആര്‍.സി) ഒരേ രൂപത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു.
എ.ടി.എം കാര്‍ഡിന്റെ അതേ സവിശേഷതയാകും ഇതിലുണ്ടാവുക. ലൈസന്‍സും ആര്‍.സിയും പരിശോധിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍നിന്ന് എല്ലാ വിവരങ്ങളും ലഭിക്കും. നിലവില്‍ ഓരോ സംസ്ഥാനത്തും വ്യത്യസ്ത രൂപത്തിലാണ് ഡ്രൈവിങ് ലൈസന്‍സും ആര്‍.സിയും നല്‍കുന്നത്. രാജ്യത്തെ ഏതു സംസ്ഥാനത്തെയും പൊലീസ് സംവിധാനത്തിന് ലൈസന്‍സ് ഉടമയെ കുറിച്ചുളള വിവരങ്ങള്‍ ഉടന്‍ ലഭ്യമാകുന്ന തരത്തിലാണു സംവിധാനം. സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലുളള ലൈസന്‍സില്‍ മൈക്രോ ചിപ്പ് അടക്കം ചെയ്യും. ക്യു.ആര്‍ കോഡും രേഖപ്പെടുത്തും. ഏതു സംസ്ഥാനക്കാരനാണെന്നും ലൈസന്‍സ് നല്‍കിയ ആര്ടിടഒയുടെ വിവരവും രേഖപ്പെടുത്തും.
രക്തഗ്രൂപ്പും അവയവദാനത്തിനു താല്പതര്യം അറിയിച്ചിട്ടുണ്ടെങ്കില്‍ അതു സംബന്ധിച്ച വിശദാംശങ്ങളും സ്മാര്‍ട്ട് കാര്‍ഡിലുണ്ടാകും. പുതിയതായി ലൈസന്‍സ് എടുക്കുന്നവര്‍ക്ക് മാത്രമല്ല, പുതുക്കുന്നവര്‍ക്കും പുതിയ സ്മാര്ട്ട് ലൈന്‌സു്കളാകും വിതരണം ചെയ്യുക.
പുതിയ ലൈസന്‍സിനും ആര്‍.സിക്കും 15-20 രൂപ മാത്രമേ ചെലവുവരുള്ളൂവെന്ന് ഗതാഗത മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.