റഫാല്‍ ഇടപാട്;ദസോ സി.ഇ.ഒ കള്ളം പറയുന്നു,പ്രധാനമന്ത്രി ഒന്നാം പ്രതിയെന്ന് രാഹുല്‍ ഗാന്ധി

മോദിക്കും അംബാനിക്കും പങ്കാളിത്തമുള്ള പദ്ധതിയാണ് റഫാല്‍.അന്വേഷണം ആരംഭിച്ചാല്‍ മോദിക്ക് രക്ഷപ്പെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു

Update: 2018-11-02 07:04 GMT

റഫാല്‍ ഇടപാടില്‍ ദസോ സി.ഇ.ഒ കള്ളം പറയുന്നുവെന്ന് രാഹുല്‍ ഗാന്ധി. റിലയന്‍സിന് 284 കോടി ലഭിച്ചത് ദസോയില്‍ നിന്നാണ്. റിലയൻസിന് ഭൂമിയുണ്ടെന്ന പേരിലാണ് കരാർ നൽകിയതെന്നാണ് ദസോ വാദിച്ചത്. ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാം പ്രതിയാണെന്നും രാഹുല്‍ ആരോപിച്ചു.മോദിക്കും അംബാനിക്കും പങ്കാളിത്തമുള്ള പദ്ധതിയാണ് റഫാല്‍.അന്വേഷണം ആരംഭിച്ചാല്‍ മോദിക്ക് രക്ഷപ്പെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News