മധ്യപ്രദേശിൽ കോൺഗ്രസ് ആദ്യഘട്ട 155 അംഗ സ്ഥാനാർത്ഥി പട്ടിക

സ്ഥാനാർത്ഥി നിർണ്ണയത്തിൽ ജ്യോതിരാദിത്യ സിന്ധ്യയും ദിഗ് വിജയ് സിങ്ങും തമ്മിലുള്ള അസ്വാരസ്യം തുടരുകയാണ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കരുതപ്പെടുന്ന കമലിന്റെയും ജ്യോതിരാദിത്യ സിന്ധ്യയുടെയും പേരുകൾ ഇല്ല.

Update: 2018-11-04 03:42 GMT
Advertising

മധ്യപ്രദേശിൽ കോൺഗ്രസ് ആദ്യഘട്ട 155 അംഗ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സ്ഥാനാർത്ഥികളായി പ്രതീക്ഷിക്കുന്ന കമൽനാഥ്, ജോതിരാദിത്യ സിന്ധ്യ എന്നിവർ ഇല്ലാതെയാണ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്. ബാക്കിയുള്ള 75 സ്ഥാനാർത്ഥികളെയും പാർട്ടി വൈകാതെ പ്രഖ്യാപിക്കും.

സ്ഥാനാർത്ഥി നിർണ്ണയത്തിൽ ജ്യോതിരാദിത്യ സിന്ധ്യയും ദിഗ് വിജയ് സിങ്ങും തമ്മിലുള്ള അസ്വാരസ്യം തുടരുകയാണ്. ഇതിനിടയിലാണ് ആദ്യഘട്ടത്തിൽ 155 സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കരുതപ്പെടുന്ന കമലിന്റെയും ജ്യോതിരാദിത്യ സിന്ധ്യയുടെയും പേരുകൾ ആദ്യഘട്ടത്തിൽ ഇല്ല.

എന്നാൽ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് അജയ് അരുൺ സിങ്ങ് ചുര്‍ഹാത്ത് മണ്ഡലത്തിൽ തന്നെ ജനവിധി തേടും. കോൺഗ്രസ് പകുതിയിലധികം സീറ്റുകളിൽ ജയം നേടുമെന്ന മധ്യപ്രദേശ് ഇന്റലിജൻസ് റിപ്പോർട്ട് ബി.ജെ .പി സർക്കാരിന് വലിയ തിരിച്ചടി നൽക്കുന്നതാണ്.

അതേസമയം തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശിവരാജ് സിങ് ചൗഹാന്റെ ഭാര്യ സഹോദരൻ സഞ്ജയ് സിങ്ങ് കോൺഗ്രസിൽ ചേരുക കൂടി ചെയ്തത് ബി.ജെ.പി ക്ക് കടുത്ത മാനക്കേടായി. സീറ്റ് ലഭിക്കാഞ്ഞതോടെയാണ് സഞജയ് സിങ്ങ് കോൺഗ്രസിൽ ചേർന്നത്. ഇതിനിടെ കോൺഗ്രസിലെ വാക്ക് തർക്കം തീർക്കാൻ അശോക് ഗെലോട്ട് അടക്കമുള്ള മുതിർന്ന നേതാക്കളെ രാഹുൽ ഗാന്ധി ചുമതലപ്പെടുത്തിയിട്ടുണ്ട്. പിന്നാലെ ആരോപണങൾ തള്ളി രംഗത്തെത്തിയ ദിഗ് വിജയ് സിങ്ങ് പാർട്ടിയിൽ പ്രശ്നങ്ങൾ ഇല്ലെന്നും പറഞ്ഞിരുന്നു.

Tags:    

Similar News