ദീപാവലി ആഘോഷിച്ചതാ... 18 വാഹനങ്ങള്‍ക്ക് തീവെച്ച്... 

ബൈക്കുകളുടെ ഇന്ധന പൈപ്പ് തുറന്ന ശേഷം തീവെക്കുകയായിരുന്നു. ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും മൊത്തം 18 വാഹനങ്ങളാണ് ഇത്തരത്തില്‍ അഗ്നിക്കിരയാക്കിയതെന്ന് പൊലീസ് പറയുന്നു.

Update: 2018-11-07 16:34 GMT

പലരും പലതരത്തില്‍ ദീപാവലി ആഘോഷിക്കാറുണ്ട്. എന്നാല്‍ ഡല്‍ഹിയില്‍ ഒരാള്‍ ദീപാവലി ആഘോഷിച്ചത് കണ്ടാല്‍ നെഞ്ചൊന്ന് ഇടിക്കും. പടക്കത്തിന് പകരം പാര്‍പ്പിടസമുച്ചയത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന 18 വാഹനങ്ങള്‍ക്ക് തീവെച്ചായിരുന്നു ഇയാളുടെ ആഘോഷം. ബൈക്കുകളുടെ ഇന്ധന പൈപ്പ് തുറന്ന ശേഷം തീവെക്കുകയായിരുന്നു. ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും മൊത്തം 18 വാഹനങ്ങളാണ് ഇത്തരത്തില്‍ അഗ്നിക്കിരയാക്കിയതെന്ന് പൊലീസ് പറയുന്നു. ഇതില്‍ നാലു കാറുകളും ഉള്‍പ്പെടും. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News