ഛത്തീസ്ഗഢ്; ആദ്യഘട്ടത്തില്‍ 70 ശതമാനം പോളിങ്

ഭയം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലും ജനം ബൂത്തുകളിലെത്തിയത് അഭിനന്ദനാര്‍ഹമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒപി റാവത്ത് പറഞ്ഞു.

Update: 2018-11-12 15:17 GMT

ഛത്തീസ്ഗഢ് നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 70 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ശക്തമായ സുരക്ഷക്കിടെയും ദണ്ഡെവാഡയിലും ബീജാപൂരിലും സൈന്യത്തിന് നേരെ മാവോയിസ്റ്റ് ആക്രമണമുണ്ടായി.

90 നിയമസഭ സീറ്റുകളുള്ള ഛത്തീസ്ഗഢില്‍ അതീവ മാവോയിസ്റ്റ് സ്വാധീനമുള്ള 10 എണ്ണമടക്കം 18 സീറ്റിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. 70 ശതമാനം പോളിങാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഒരു ലക്ഷം സുരക്ഷ ഉദ്യോഗസ്ഥരെ സംസ്ഥാനത്ത് നിയോഗിച്ചിരുന്നെങ്കിലും ഇന്നും മാവോയിസ്റ്റ് ആക്രമങ്ങളുണ്ടായി. ദണ്ഡെവായില്‍ സൈന്യത്തിനുനേരെ ഐഇഡി ആക്രമണമുണ്ടായി.

Advertising
Advertising

ബിജാപൂരിലുണ്ടായ ഏറ്റമുട്ടലില്‍ 5 മോവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു, രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. സുഖ്മ, ജഗ്ദല്‍പൂര്‍ എന്നിവിടങ്ങളില്‍ ബൂത്തുകള്‍ക്ക് സമീപത്തുനിന്ന് ഐഇഡി കണ്ടെത്തി. ഭയം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലും ജനം ബൂത്തുകളിലെത്തിയത് അഭിനന്ദനാര്‍ഹമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒപി റാവത്ത് പറഞ്ഞു.

രാജ്‌നന്ദ്ഗാവ് മണ്ഡലത്തില്‍ നിന്നും മുഖ്യമന്ത്രി രമണ്‍ സിങും ജനവിധി തേടി. മുന്‍ പ്രധാനമന്ത്രി എബി വാജ്‌പെയിയുടെ അനന്തരവള്‍ കരുണ ശുക്ലയാണ് എതിരാളി.

190 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടിയത്. പോരാട്ടം ശക്തമായ ഛത്തീസ്ഗഢില്‍ ഇത്തവണ കോണ്‍ഗ്രസ്, ബിജെപി എന്നിവര്‍ക്കൊപ്പം അജിത് ജോഗി ബിഎസ്പി സഖ്യവുമുണ്ട്. 77 ശതമാനം പോളിങ് രേഖപ്പെടുത്തിയ 2013ലെ തെരഞ്ഞെടുപ്പില്‍ 18 മണ്ഡലത്തില്‍ 12ലും കോണ്‍ഗ്രസിനായിരുന്നു ജയം.

Tags:    

Similar News