മരിച്ചയാളെ തിരിച്ചറിയാന്‍ ആധാര്‍ രേഖകളിലെ വിരലടയാളം സഹായിക്കില്ലെന്ന് യു.ഐ.ഡി.എ.ഐ

അജ്ഞാതനായ ഒരു വ്യക്തി മരിച്ചാല്‍ വിരലടയാളം ഉപയോഗിച്ച് വ്യക്തിയുടെ ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് മരിച്ച വ്യക്തി ആരെന്ന് തിരിച്ചറിയാന്‍ കഴിയുമെന്ന് നേരത്തെ യു.ഐ.ഡി.എ.ഐ പറഞ്ഞിരുന്നു.  

Update: 2018-11-13 05:47 GMT

ആധാർ രേഖകളിലുള്ള വിരലടയാളം ഉപയോഗപ്പെടുത്തി മരിച്ച വ്യക്തിയെ തിരിച്ചറിയാൻ സാങ്കേതികമായി കഴിയില്ലെന്ന്‌ യു.ഐ.ഡി.എ.ഐ ഡൽഹി ഹൈക്കോടതിയോടാണ് യു.ഐ.ഡി.എ.ഐ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അജ്ഞാത മൃതദേഹങ്ങൾ തിരിച്ചറിയാൻ ആധാർ വിവരങ്ങൾ ഉപയോഗിക്കണമെന്നാവപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്. ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോനും ജസ്റ്റിസ് വി കെ റാവുവും അടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

120 കോടി ജനങ്ങളുടെ വിവരങ്ങളാണ് ഡാറ്റബേസില്‍ ശേഖരിച്ചുവെച്ചിട്ടുള്ളത്. അജ്ഞാതനായ ഒരു വ്യക്തിയുടെ വിരലടയാളം ഉപയോഗിച്ച് അതില്‍ നിന്ന് മരിച്ച വ്യക്തിയാരാണെന്ന് കണ്ടെത്താന്‍ സാങ്കേതികമായി ബുദ്ധിമുട്ടുണ്ടെന്നാണ് യു.ഐ.ഡി.എ.ഐ ഇപ്പോള്‍ പറയുന്നത്.

Advertising
Advertising

ആധാര്‍ രേഖ തയ്യാറാക്കാനായി വ്യക്തിയുടെ ബയോമെട്രിക് രേഖകളായ വിരലടയാളവും കൃഷ്ണമണി ചിത്രവുമാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ, അജ്ഞാതനായ ഒരു വ്യക്തി മരിച്ചാല്‍ വിരലടയാളം ഉപയോഗിച്ച് വ്യക്തിയുടെ ആധാര്‍ വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്നും തുടര്‍ന്ന് മരിച്ച വ്യക്തി ആരെന്ന് തിരിച്ചറിയാന്‍ കഴിയുമെന്നും നേരത്തെ യു.ഐ.ഡി.എ.ഐയും കേന്ദ്രസര്‍ക്കാരും പറഞ്ഞിരുന്നു. ഇതാണ് ഇപ്പോള്‍ യു.ഐ.ഡി.എ.ഐ നിഷേധിച്ചിരിക്കുന്നത്.

സാമൂഹികപ്രവര്‍ത്തകനായ അമിത് സാഹ്നിയാണ് ഹരജി സമര്‍പ്പിച്ചത്. ഹരജിയില്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ അഭിപ്രായമാരാഞ്ഞിട്ടുണ്ട് കോടതി. അടുത്ത വര്‍ഷം ഫെബ്രുവരി 5 ലേക്ക് കേസ് പരിഗണിക്കാനായി മാറ്റി.

Tags:    

Similar News