വനിതാ ഫാഷന്‍ ഡിസൈനറും വീട്ടുജോലിക്കാരനും കൊല്ലപ്പെട്ട നിലയില്‍

കത്തികൊണ്ടുള്ള കുത്തേറ്റ് രക്തം വാര്‍ന്നാണ് ഇരുവരും മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇന്ന് രാവിലെ പൊലീസ് എത്തുമ്പോള്‍ വീടുമുഴുവന്‍ രക്തം ഒഴുകി പടര്‍ന്ന നിലയിലായിരുന്നു.

Update: 2018-11-15 05:21 GMT

ഡല്‍ഹിയില്‍ ഫാഷന്‍ ഡിസൈനറേയും സഹായിയേയും വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഗ്രീന്‍ പാര്‍ക്ക് എന്ന പേരില്‍ ബൂട്ടിക് നടത്തുന്ന 53കാരി മാല ലഖാനിയും 50 കാരനായ വീട്ടുജോലിക്കാരനുമാണ് കൊല്ലപ്പെട്ടത്. വസന്ത് കുഞ്ചിലെ വീട്ടിലാണ് ഇന്ന് രാവിലെ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കത്തികൊണ്ടുള്ള കുത്തേറ്റ് രക്തം വാര്‍ന്നാണ് ഇരുവരും മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇന്ന് രാവിലെ പൊലീസ് എത്തുമ്പോള്‍ വീടുമുഴുവന്‍ രക്തം ഒഴുകി പടര്‍ന്ന നിലയിലായിരുന്നു. മാലയുടെ ദേഹത്ത് ഏഴോളം മുറിവുകളുണ്ട്. അവരുടെ മൃതദേഹം കിടപ്പുമുറിയിലും വീട്ടുജോലിക്കാരന്റേത് അടുക്കളയിലുമായിരുന്നു കിടന്നിരുന്നത്.

Advertising
Advertising

മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ മാലയുടെ ജോലിക്കാരാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

Tags:    

Similar News