ചത്ത പശുവിനെ ചൊല്ലി മഥുരയിലെ രണ്ടു ഗ്രാമങ്ങളില്‍ സംഘര്‍ഷാവസ്ഥ
Update: 2018-12-11 07:29 GMT
ഉത്തര്‍പ്രദേശിലെ മഥുരയില്‍ പശുവിന്റെ ജഡത്തെ ചൊല്ലി രണ്ടു ഗ്രാമങ്ങളില്‍ സംഘര്‍ഷാവസ്ഥ. കോസി കലന്‍ എന്ന ഗ്രാമത്തിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മേഖലയില്‍ അധികമായി പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തിന് ഉത്തരവാദികളെ എത്രയും വേഗം കണ്ടെത്തുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് സാര്‍വഗ്യ റാം മിശ്ര അറിയിച്ചു. അവശിഷ്ടങ്ങള്‍ പരിശോധനയ്ക്കായി മൃഗാശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്.