റഫാല്‍ വിഷയത്തില്‍ പാര്‍ലമെന്‍റില്‍ ബഹളം

ലോക്സഭയില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി അംഗങ്ങള്‍ ബഹളം വെച്ചു. 12 മണിക്ക് പുനരാരംഭിച്ച സഭയില്‍ നടപടിക്രമങ്ങള്‍ തുടരുകയാണ്.

Update: 2018-12-18 06:53 GMT

റഫാല്‍ വിഷയത്തില്‍ പാര്‍ലമെന്‍റില്‍ ബഹളം. ലോക്സഭ 12 മണിവരേയും രാജ്യസഭ 2 മണിവരേയും നിര്‍ത്തിവെച്ചു. ലോക്സഭയില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി അംഗങ്ങള്‍ ബഹളം വെച്ചു. 12 മണിക്ക് പുനരാരംഭിച്ച സഭയില്‍ നടപടിക്രമങ്ങള്‍ തുടരുകയാണ്.

റഫാല്‍ വിഷയത്തില്‍ കേന്ദ്രം സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ഗുലാംനബി ആസാദ് രാജ്യസഭയില്‍ പറഞ്ഞു. എന്നാല്‍ സിഖ് കലാപത്തിലും റാഫാല്‍ വിഷയത്തിലും‍ രാജ്യത്തെ തെറ്റിദ്ധരിപ്പിച്ച കോണ്‍ഗ്രസ് മാപ്പ് പറയണമെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം.

Tags:    

Similar News