കടുവ ഇപ്പോഴും ജീവനോടെയുണ്ട്; മധ്യപ്രദേശിലെ വോട്ടര്‍മാരോട് ശിവരാജ് സിങ് ചൗഹാന്‍
തന്‍റെ നിയോജക മണ്ഡലത്തില്‍ വോട്ടര്‍മാരെ അഭിസംബോധന ചെയ്യവേയാണ് ശിവരാജ് സിങ് ചൌഹാന്‍ ഇങ്ങനെ പറഞ്ഞത്.
"നിങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്ന് ഓര്‍ത്ത് ആരും വിഷമിക്കേണ്ടതില്ല. ഞാനിപ്പോഴും ഇവിടെ തന്നെയുണ്ട്. കടുവ ഇപ്പോഴും ജീവനോടെയുണ്ട് (ടൈഗള്‍ അഭി സിന്ദാ ഹേ). ഞാന്‍ ഇവിടെയുള്ളിടത്തോളം നിങ്ങളെ ഉപദ്രവിക്കുന്ന കാര്യം ആര്‍ക്കും ചിന്തിക്കാന്‍ പോലും കഴിയില്ല", മധ്യപ്രദേശിലെ മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൌഹാന്‍ പറഞ്ഞു.
തന്‍റെ നിയോജക മണ്ഡലമായ ബുധ്‌നിയില്‍ വോട്ടര്‍മാരെ അഭിസംബോധന ചെയ്യവേയാണ് ശിവരാജ് സിങ് ചൌഹാന്‍ ഇങ്ങനെ പറഞ്ഞത്. സല്‍മാന്‍ ഖാന്‍ ചിത്രമായ 'ടൈഗര്‍ അഭി സിന്ദാ ഹേ' പരാമര്‍ശിച്ചാണ് അദ്ദേഹം വോട്ടര്‍മാര്‍ക്ക് താന്‍ ഇവിടെ തന്നെ ഉണ്ടെന്നും ജനങ്ങള്‍ സുരക്ഷിതരായിരിക്കുമെന്നും വാഗ്ദാനം ചെയ്തത്.
ശിവരാജ് സിങ് തന്‍റെ മണ്ഡലത്തില്‍ ജയിച്ചെങ്കിലും ബി.ജെ.പിക്ക് മധ്യപ്രദേശില്‍ അധികാരത്തിലെത്താനായില്ല. 230ല്‍ 114 സീറ്റുകള്‍ നേടി കോണ്‍ഗ്രസാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ബി.ജെ.പിയുടെ നേട്ടം 109 സീറ്റില്‍ ഒതുങ്ങി.