തോക്കല്ലിത് ക്യാമറ; ഭയന്ന് വിറച്ച് കുഞ്ഞ് ഹിബ
കശ്മീരി ഫോട്ടോ ഗ്രാഫറായ കമ്രാൻ യുസഫ് പകര്‍ത്തിയ ചിത്രമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറല്‍. കശ്മീറിന്റെ നേര്‍ചിത്രമെന്ന രൂപത്തില്‍ കാണിക്കുന്ന ഫോട്ടോയില്‍ കാണാന്‍ കഴിയുക പെല്ലറ്റ് കണ്ണിനേറ്റ കുഞ്ഞ് ഹിബയെയാണ്. കാഴ്ച്ച ശക്തി പൂര്‍ണമായും നഷ്ടപ്പെടും എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ഹിബയുടെ വലത് കണ്ണിന്റെ പൂര്‍ണ കാഴ്ച ശക്തി കിട്ടുമോ എന്ന കാര്യത്തില്‍ ഇപ്പോഴും സംശയമാണ്. വലത് കണ്ണിനേറ്റ പെല്ലറ്റ് ആക്രമണത്തിന് ശേഷം ഹിബ ഭയപ്പാടോടെയാണ് ഇപ്പോഴും ജീവിക്കുന്നത്. 18 മാസം പ്രായമാകുന്ന സമയത്താണ് ഇന്ത്യന്‍ സൈന്യത്തിന്റെ പെല്ലറ്റേറ്റ് ഹിബയുടെ വലത് കണ്ണിന്റെ കാഴ്ച്ച ഇരുട്ടിലാകുന്നത്. നിരവധി ദിവസത്തെ ആശുപത്രി വാസത്തിനും സര്‍ജറികള്‍ക്കും ശേഷം കുഞ്ഞ് ഹിബ വീട്ടിലെത്തിയതിന് ശേഷമുള്ള ദൃശൃമാണ് കാണുന്നവരുടെ ഹൃദയത്തെ കീറി മുറിക്കുന്നത്. ക്യാമറയില്‍ ഹിബയുടെ ചിത്രമെടുക്കാന്‍ ശ്രമിക്കുന്ന കുഞ്ഞ് സഹോദരനില്‍ നിന്നും ഭയപ്പാടോടെ കൈ രണ്ടും കൂട്ടി പിടിച്ച് കണ്ണടച്ച് പേടിച്ചിരിക്കുന്ന ഹിബയുടെ ഫോട്ടോ ആരുടെയും കരളലയിപ്പിക്കുന്നതാണ്.
ये à¤à¥€ पà¥�ें- കാശ്മീരിൽ പതിനെട്ട് മാസം പ്രായമായ കുഞ്ഞിന് വീട്ടിനകത്ത് വെച്ച് പെല്ലറ്റ് വെടിയെറ്റു
ദക്ഷിണ കാശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ വെച്ച് സൈന്യം നടത്തിയ ഏറ്റുമുട്ടലിനിടയിലാണ് ഹിബക്ക് പെല്ലറ്റിലൂടെ പരിക്കേല്‍ക്കുന്നത്. ഏറ്റുമുട്ടലിൽ 20 ഓളം പേർക്ക് പരിക്കേൽക്കുകയും ആറ് മിലിറ്റന്റുകളും ഒരു സൈനികനും കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇന്ത്യന്‍ സൈന്യം കണ്ണീർ വാതക ഷെല്ലുകൾ വീടിനകത്തേക്ക് എറിഞ്ഞതിന്റെ ഫലമായാണ് കുഞ്ഞ് ഹിബക്ക് പെല്ലെറ്റേറ്റതെന്ന് പിതാവ് നിസാർ അഹമദ് മാധ്യമങ്ങളോട് പറഞ്ഞു. വീടിനകം പുക വമിച്ചപ്പോൾ പുറത്തേക്ക് ഓടുന്ന സന്ദർഭം വാതിൽ തുറന്നപ്പോള്‍ സൈന്യം പെല്ലറ്റ് വെക്കുകയായിരുന്നു എന്നാണ് പിതാവ് നിസാർ പറയുന്നത്. ഹിബയുടെ മാതാവിന്റെ കൈക്കും അപകടത്തിൽ പെല്ലെറ്റേറ്റിരുന്നു. കൈ കൊണ്ട് കുഞ്ഞിനെ പെല്ലറ്റിൽ നിന്നും മറച്ചില്ലായിരുന്നെങ്കിൽ ഇതിലും കൂടുതൽ അപകടം ഏൽക്കുമായിരുന്നുവെന്ന് ഹിബയുടെ മാതാവ് മര്‍സല ജാൻ പറയുന്നു.
വേദന കാരണം ഹിബക്ക് കണ്ണില്‍ അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെന്ന് മാതാവ് മര്‍സല പറഞ്ഞു. കണ്ണിൽ അണുബാധയേൽക്കാൻ സാധ്യതയുള്ളതിനാൽ വീടിന് പുറത്തേക്കയക്കാതെ ഹിബയെ സംരക്ഷിച്ചു നിൽക്കുകയാണ് മാതാവ് മുർസലാ. ഹിബയുടെ വലതുകണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് ഡോക്ടർമാർ ഇപ്പോഴും പറയുന്നത്.