‘അടുത്ത പ്രധാനമന്ത്രി ആരെന്ന് പറയുക പ്രയാസം’; ബാബാ രാംദേവ്
2019 പൊതു തെരഞ്ഞെടുപ്പ് പടി വാതില്‍ക്കലെത്തി നില്‍ക്കെ അടുത്ത തെരഞ്ഞെടുപ്പ് വിജയങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് യോഗാ ഗുരുവും ബി.ജെ.പി സഹചാരിയുമായ ബാബാ രാംദേവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരിച്ചടി നല്‍കുന്നതാണ് രാംദേവിന്റെ പ്രസ്താവന. അടുത്ത പ്രധാനമന്ത്രി ആരെന്ന് പറയുക പ്രയാസമാണെന്നാണ് രാംദേവ് മാധ്യമങ്ങളോട് പറഞ്ഞത്.
‘ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം വ്യത്യസ്തമാണ്, രാജ്യത്തെ നയിക്കുന്ന അടുത്ത പ്രധാനമന്ത്രി ആരെന്ന് പറയുക ഈയവസരത്തില്‍ പ്രയാസകരമാണ്. പക്ഷേ സാഹചര്യം അതീവ രസകരമാണ്’; രാംദേവ് പറഞ്ഞു.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് മുന്നോടിയായാണ് ഇപ്പോഴത്തെ രാംദേവിന്റെ പ്രസ്താവനയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ബി.ജെ.പി തകര്‍ത്തുള്ള കോണ്‍ഗ്രസ് പ്രതിരോധത്തില്‍ ഭയന്നിരിക്കുകയാണ് ബി.ജെ.പി കേന്ദ്രങ്ങള്‍.
ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും വ്യക്തിയെയും അടുത്ത തെരഞ്ഞെടുപ്പില്‍ പിന്തുണക്കില്ലെന്നും 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കെതിരെയും നില്‍ക്കില്ലെന്നുെം രാംദേവ് പറഞ്ഞു.
ബി.ജെ.പിയുമായി അടുത്ത വ്യക്തിയായ രാംദേവിന്റെ നിലപാട് മാറ്റം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലമാണെന്നാണ് പൊതു വിലയിരുത്തല്‍. രാഷ്ട്രീയത്തില്‍ നിന്നും മാറി നില്‍ക്കുകയാണെന്നും രാംദേവ് പറഞ്ഞു.