ഇന്ത്യയില്‍ ജീവിക്കുന്നത് സുരക്ഷിതമല്ലെന്ന് കരുതുന്നവരെ ബോംബിട്ട് കൊല്ലണം: ബി.ജെ.പി എം.എല്‍.എ

ഇന്ത്യയില്‍ ജീവിക്കാന്‍ പേടിയാണെന്ന് പറയുന്നവര്‍ രാജ്യദ്രോഹികളാണെന്ന് മുസഫര്‍ നഗര്‍ എം.എല്‍.എ വിക്രം സെയ്നി

Update: 2019-01-04 08:11 GMT

ഇന്ത്യയില്‍ ജീവിക്കുന്നത് സുരക്ഷിതമല്ലെന്ന് കരുതുന്നവരെ ബോംബിട്ട് കൊല്ലണമെന്ന് ബി.ജെ.പി എം.എല്‍.എ വിക്രം സെയ്നി. മുസഫര്‍ നഗര്‍ എം.എല്‍.എയാണ് വിക്രം സെയ്നി.

“ഇന്ത്യയില്‍ ജീവന് ഭീഷണിയുണ്ടെന്ന് കരുതുന്നവരെ ബോംബിട്ട് ഇല്ലാതാക്കണം. എനിക്ക് അധികാരം തരൂ. ഞാന്‍ ബോംബിടാം. ഒരാളെ പോലും വെറുതെവിടില്ല”, എം.എല്‍.എ വ്യക്തമാക്കി.

ഇന്ത്യയില്‍ ജീവിക്കാന്‍ പേടിയാണെന്ന് പറയുന്നവര്‍ രാജ്യദ്രോഹികളാണ്. അവര്‍ ശിക്ഷിക്കപ്പെടണം. അവര്‍ രാജ്യം വിടണം. രാജ്യത്തോട് ഒരു സ്നേഹവുമില്ലെങ്കില്‍ എന്തിനിവിടെ ജീവിക്കുന്നു? ഇവിടെ സുരക്ഷിതമല്ലെങ്കില്‍ സുരക്ഷിതമായ ഇടങ്ങളിലേക്ക് പോകൂ. ആരാണ് നിങ്ങളെ തടയുന്നതെന്നും എം.എല്‍.എ ചോദിക്കുന്നു.

Advertising
Advertising

ഇതിന് മുന്‍പും സെയ്നി വിവാദ പരാമര്‍ശങ്ങല്‍ നടത്തിയിട്ടുണ്ട്. വന്ദേമാതാരം പാടാന്‍ മടിക്കുന്നവരുടെയും ഭാരത് മാതാ കി ജയ് പറയാത്തവരുടെയും പശുക്കളെ ബഹുമാനിക്കാത്തവരുടെയും കൈകാലുകള്‍ വെട്ടുമെന്നാണ് എം.എല്‍.എ 2017ല്‍ പറഞ്ഞത്. ഉത്തരവാദിത്തമില്ലാത്ത നേതാക്കളാണ് മുസ്‍ലിംകളെ ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിക്കുന്നതെന്നും പറഞ്ഞു. മുസ്‍ലിംകള്‍ കാരണമാണ് ഇന്ത്യാ വിഭജന സമയത്ത് ഹിന്ദുക്കള്‍ പ്രശ്നങ്ങള്‍ നേരിട്ടതെന്നും എം.എല്‍.എ പറയുകയുണ്ടായി.

Tags:    

Similar News