കര്‍ഷകരെയും യുവാക്കളെയും വഞ്ചിച്ച സര്‍ക്കാരിനെ തൂത്തെറിയണം; മുഹമ്മദ് റിയാസ്

ഡി.വൈ.എഫ്.ഐ മഹാരാഷ്ട്ര സംസ്ഥാനസമ്മേളനത്തിനു തുടക്കംകുറിച്ച് പാല്‍ഗഡ് ജില്ലയില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

Update: 2019-01-11 14:06 GMT
Advertising

അഞ്ച് വര്‍ഷം കൊണ്ട് യുവാക്കളെയും കര്‍ഷകരെയും ദുരിതത്തിലേക്ക് തള്ളിയിട്ട നരേന്ദ്രമോദി സര്‍ക്കാരിനെ തരഞ്ഞെടുപ്പില്‍ തൂത്തെറിയണമെന്ന് ഡി.വൈ.എഫ്.ഐ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ്. വര്‍ഷം രണ്ട് കോടി തൊഴിലവസരം സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്‌ത് അധികാരത്തില്‍ വന്ന മോഡിസര്‍ക്കാര്‍ നിലവിലുള്ള തൊഴിലുകള്‍പോലും ഇല്ലാതാക്കിയെന്നും റിയാസ് ചൂണ്ടിക്കാട്ടി.

ഡി.വൈ.എഫ്.ഐ മഹാരാഷ്ട്ര സംസ്ഥാനസമ്മേളനത്തിനു തുടക്കംകുറിച്ച് പാല്‍ഗഡ് ജില്ലയില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍-പൊതുമേഖല സ്ഥാപനങ്ങളില്‍ സ്ഥിരം നിയമനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിച്ചു. ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ടുവെന്ന് ബോധ്യപ്പെട്ട മോഡിസര്‍ക്കാര്‍ ഇപ്പോള്‍ ജാതി-മത വികാരങ്ങള്‍ ഇളക്കിവിടുന്ന പദ്ധതികള്‍ നടപ്പാക്കുകയാണ്. സര്‍ക്കാരിന്റെ എല്ലാ നിയമനിര്‍മാണങ്ങളും ധ്രുവീകരണം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും ഡിവൈഎഫ്ഐ പ്രസിഡന്റ് പറഞ്ഞു. കര്‍ഷകസമരങ്ങളുടെ നാടായ പാല്‍ഗഡില്‍ ആയിയിരങ്ങള്‍ പങ്കെടുത്ത റാലിയോടെയാണ് സമ്മേളനം ആരംഭിച്ചത്. ഉല്‍ഘാടനസമ്മേളനത്തില്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അവോയ് മുഖര്‍ജി, പ്രീതി ശേഖര്‍, എഎ റഹീം, അശോക് ധാവ്‌ലെ, മറിയം ധാവ്‌ലെ തുടങ്ങിയവര്‍ പങ്കെടുത്തു

Tags:    

Similar News