യു.പി ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍; ഗുജറാത്ത് സംസ്കാരം ദേശവ്യാപകമാക്കാന്‍ ബി.ജെ.പി ശ്രമമെന്ന് കോണ്‍ഗ്രസ്
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കീഴിൽ കഴിഞ്ഞ 16 മാസങ്ങൾക്കിടെ 78 ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടന്നതായാണ് റിപ്പോർട്ട്
സംസ്ഥാനത്ത് ഏറ്റുമുട്ടൽ കൊലപാതകങ്ങൾ വർധിച്ചതായുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, ഉത്തർപ്രദേശ് സർക്കാറിനെതിരെ കോൺഗ്രസ് രംഗത്ത്. മുഖ്യമന്ത്രിയായിരുന്ന മോദിയുടെ ഗുജറാത്ത് സംസ്കാരമാണ് യു.പിയിലും നടപ്പാക്കുന്നതെന്നും, നീതിയുടെയും നിയമത്തിന്റെയും നഗ്നമായ ലംഘനമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കീഴിൽ കഴിഞ്ഞ 16 മാസങ്ങൾക്കിടെ 78 ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടന്നതായാണ് റിപ്പോർട്ട്. ഭരണഘടനയെ നോക്കുകുത്തിയാക്കിയുള്ള ഭരണമാണ് യു.പിയിൽ നടക്കുന്നതെന്ന് പി. ചിദംബരം പറഞ്ഞു. മസിൽ പവർ ഉപയോഗിച്ച് ജമ്മു കാശ്മീരിൽ ഭരണം നടത്തിയ ബി.ജെ.പി, സമാന രീതി ഉത്തർ പ്രദേശിലും നടപ്പിലാക്കുകരയാണെന്നും അദ്ദേഹം പറഞ്ഞു.
മോദിയുടെ ഗുജറാത്തിൽ നിന്നും ഉൾക്കൊണ്ട ഭരണ രീതിയാണ് ഏറ്റുമുട്ടൽ കൊലപാതകമെന്ന് ആനന്ദ് ശർമ്മയും പറഞ്ഞു. ഈ
ഗുജറാത്ത് മോഡൽ ദേശീയ ക്യാമ്പയിനായി വികസിപ്പിക്കാനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നത്. നിയമ വ്യവസ്ഥക്ക് കീഴിൽ ഭരിക്കപ്പെടുന്ന ഒരു രാജ്യത്ത് ഒരാളുടെ ജീവൻ പോലും ഹനിക്കാൻ പാടില്ല. ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നിയമ വിരുദ്ധം എന്നു മാത്രമല്ല, അടിസ്ഥാന നീതിക്ക് തന്നെ എതിരാണെന്നും ആനന്ദ് ശർമ്മ പറഞ്ഞു.
യോഗി ആദിത്യനാഥിന്റെ ആദ്യത്തെ 16 മാസങ്ങൾക്കിടെ മൂവായിരത്തിലധികം ഏറ്റുമുട്ടലുകൾ നടന്നതായാണ് റിപ്പോർട്ട്. യോ
ഗി അധികാരമേറ്റ മാർച്ച് 2017 മുതൽ ജൂലെെ 2018 വരെയുള്ള കാലയളവിലെ കണക്കുകളാണ് പുറത്തു വന്നത്.