“മോദിയുണ്ടെങ്കില്‍ എല്ലാം നടക്കും”; ബി.ജെ.പിക്ക് പുതിയ മുദ്രാവാക്യം
കഴിഞ്ഞ നാലര വര്‍ഷത്തിലെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് ‘മോദിയെങ്കില്‍ സാധ്യമാണ്’ എന്ന മുദ്രാവാക്യം പ്രധാനമന്ത്രി അവതരിപ്പിച്ചത്.
ബി.ജെ.പിക്ക് പുതിയ മുദ്രാവാക്യം സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ നാലര വര്‍ഷത്തിലെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് 'മോദിയെങ്കില്‍ സാധ്യമാണ്' എന്ന മുദ്രാവാക്യം പ്രധാനമന്ത്രി അവതരിപ്പിച്ചത്. രാജസ്ഥാനിലെ ടോങ്കില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുമ്പോഴാണ് പുതിയ മുദ്രാവാക്യം പ്രധാനമന്ത്രി അവതരിപ്പിച്ചത്.
10 ശതമാനം സാമ്പത്തിക സംവരണം ഉള്‍പ്പെടെ നടക്കുമെന്ന് കരുതാത്ത പലതും നടത്താന്‍ കഴിഞ്ഞ നാലര വര്‍ഷം കൊണ്ട് സാധിച്ചുവെന്ന് മോദി അവകാശപ്പെട്ടു. മോദിയുണ്ടെങ്കില്‍ എല്ലാം നടക്കുമെന്ന് ജനങ്ങള്‍ക്ക് വിശ്വാസം വന്നു. മോദി ഹെ തൊ മുംകിന്‍ ഹേ. വളര്‍ച്ചാ നിരക്ക് ഏഴ് ശതമാനമാക്കാനും പണപ്പെരുപ്പം ഒറ്റ അക്കത്തിലേക്ക് താഴ്ത്താനും കഴിഞ്ഞെന്ന് മോദി അവകാശപ്പെട്ടു. തന്റെ പ്രതിച്ഛായയില്‍ വിശ്വസിച്ച് തന്നെയാണ് മോദി തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നതെന്ന് വ്യക്തമാക്കുന്നതാണ് പുതിയ മുദ്രാവാക്യം.