ഹന്ദ്‌വാരയില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ സൈന്യം വധിച്ചു

ജമ്മു കശ്മീരിലെ ഹന്ദ്‌വാരയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. കൂടുതല്‍ ഭീകരരുണ്ടെന്ന വിവരത്തെ തുടര്‍ന്ന് മേഖലയില്‍ തെരച്ചില്‍.

Update: 2019-03-07 09:34 GMT

ജമ്മുകശ്മീരിലെ ഹന്ദ്‍വാരയില്‍ ഇന്നും സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ക്രാള്‍ ഗുണ്ട് മേഖലയില്‍ പുലര്‍ച്ചെയാണ് ഭീകരര്‍ വെടിവെപ്പ് ആരംഭിച്ചത്. ഒരു ഭീകരനെ സൈന്യം വധിച്ചു. ജമ്മുകശ്മീര്‍ പൊലീസും സി.ആര്‍.പി.എഫും സൈന്യവും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തുന്നത്. മേഖലയില്‍ ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News