ആസാദിന് പിന്തുണയുമായി ജിഗ്നേഷ് മേവാനി; 'ബി.ജെ.പി ഗുണ്ടകൾ പൊലീസ് വേഷത്തിൽ അക്രമിച്ചാലും പിന്മാറില്ല'

"ബി.ജെ.പിയുടെ ഗുണ്ടകൾ യൂണിഫോമിൽ ഡൽഹിയിലും യു.പിയിലും കർണാടകയിലും അഴിഞ്ഞാടുകയാണ്. അതുകൊണ്ടൊന്നും ഞങ്ങളെ തടയാൻ കഴിയില്ല."

Update: 2019-12-21 07:03 GMT

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് പിന്തുണയുമായി ദളിത് നേതാവും ഗുജറാത്തിലെ എം.എൽ.എയുമായ ജിഗ്നേഷ് മേവാനി. ഡൽഹിയിലും യു.പിയിലും കർണാടകയിലും യൂണിഫോമണിഞ്ഞ ബി.ജെ.പി ഗുണ്ടകൾ അക്രമം അഴിച്ചുവിടുകയാണെന്നും ഇതുകൊണ്ടൊന്നും പ്രക്ഷോഭങ്ങളെ തടയാൻ കഴിയില്ലെന്നും മേവാനി ട്വിറ്ററിൽ കുറിച്ചു. ഉത്തർപ്രദേശിലെ മീറത്തിൽ പൗരത്വ ഭേദഗതി നിയമം കത്തിച്ച് പ്രതിഷേധിച്ച ദളിത് നേതാവ് ഡോ. സുശീൽ ഗൗതമിനും മേവാനി പിന്തുണയർപ്പിച്ചു.

'ബി.ജെ.പിയുടെ ഗുണ്ടകൾ യൂണിഫോമിൽ ഡൽഹിയിലും യു.പിയിലും കർണാടകയിലും അഴിഞ്ഞാടുകയാണ്. അതുകൊണ്ടൊന്നും ഞങ്ങളെ തടയാൻ കഴിയില്ല. രാജ്യത്തുടനീളമുള്ള പ്രക്ഷോഭകർക്ക് പിന്തുണയും ആശംസകളും അറിയിക്കുന്നു, പ്രത്യേകിച്ച് എന്റെ സഹോദരൻ ചന്ദ്രശേഖർ ആസാദിന്. നമ്മൾ പോരാടും, നമ്മൾ വിജയിക്കും.'
ജിഗ്നേഷ് മേവാനി

Advertising
Advertising

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച ദളിത് നേതാവ് ഡോ. സുശീൽ ഗൗതമിനെ കസ്റ്റഡിയിലെടുത്ത പൊലീസ് മൂന്നു ദിവസത്തിനുശേഷമാണ് വിട്ടയച്ചത്. മോചിതനായതിനു പിന്നാലെ 'ബ്ലൂ പാന്തേഴ്‌സി'ലെ അംഗങ്ങൾക്കൊപ്പം ചേർന്ന് അദ്ദേഹം പൗരത്വ ഭേദഗതി നിയമം കത്തിച്ചു. ഇത് രണ്ടാം മനുസ്മൃതിയാണെന്നും അംബേദ്കർ മനുസ്മൃതി കത്തിച്ചതു പോലെ ഈ നിയമവും കത്തിക്കണമെന്നും ഗൗതം പറഞ്ഞു. ഗൗതമിനൊപ്പം നിൽക്കുന്നതായും ഈ പോരാട്ടത്തിൽ അദ്ദേഹത്തിന്റെ കൂടെയാണെന്നും മേവാനി പറഞ്ഞു.

ये भी पà¥�ें- യു.പിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി; മധ്യപ്രദേശില്‍ നിരോധനാജ്ഞ,ബിഹാറില്‍ ആര്‍.ജെ.ഡി ബന്ദ്

ये भी पà¥�ें- പൗരത്വം തെളിയിക്കാൻ ഏതെങ്കിലും രേഖ മതി; വെളിപ്പെടുത്തലുമായി ആഭ്യന്തര മന്ത്രാലയം

Tags:    

Similar News