ഡല്‍ഹിയിലെ ആക്രമണങ്ങള്‍ക്കെതിരെ സ്കോട്ട്‍ലന്‍റ് അടക്കമുള്ള രാജ്യങ്ങളില്‍ പ്രതിഷേധം

സ്കോട്ട്‍ലന്റിലെ ഗ്ലാസ്ഗോയില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ നൂറു കണക്കിനാളുകളാണ് പങ്കെടുത്തത്

Update: 2020-03-01 12:53 GMT

ഡല്‍ഹിയിലെ ആക്രമണങ്ങള്‍ക്കെതിരെ വിദേശത്തും പ്രതിഷേധം ശക്തം. സ്കോട്ട്‍ലന്‍റ് അടക്കമുള്ള രാജ്യങ്ങളില്‍ നൂറ് കണക്കിന് പേരാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

സ്കോട്ട്‍ലന്റിലെ ഗ്ലാസ്ഗോയില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ നൂറു കണക്കിനാളുകളാണ് പങ്കെടുത്തത്. ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ ബാനറുകളുമേന്തി പ്രതിഷേധത്തില്‍ പങ്കാളികളായി.

നെതര്‍ലാന്റ് തലസ്ഥാനമായ ഹേഗിലും ഡല്‍ഹിയിലെ ആര്‍.എസ്.എസ് ആക്രമണത്തിനെതിരെ പ്രതിഷേധവുമായി ജനം തെരുവിലിറങ്ങി. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നിരവധി പേര്‍ പ്രതിഷേധത്തിനെത്തി. പോളണ്ട് നഗരമായ ക്രാക്കോവിലും പ്രതിഷേധമുണ്ടായി.

ജര്‍മ്മനിയിലും ശക്തമായ പ്രതിഷേധമാണ് നടന്നത്. പ്രതിഷേധക്കാര്‍ ഇന്ത്യന്‍ എംബസിക്ക് മുന്നിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധത്തിന്‍റെ ഭാഗമായി ജര്‍മ്മന്‍ എംബസിക്ക് മുന്നില്‍ പൂക്കള്‍ അര്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും അധികൃതര്‍ അനുവദിച്ചില്ല.

Full View
Tags:    

Similar News