രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി; ഹൈക്കോടതി വിധി ഇന്ന്

പത്തരക്ക് ചീഫ് ജസ്റ്റിസ് ഇന്ദ്രജിത്ത് മഹന്തി അധ്യക്ഷനായ ബഞ്ചാണ് വിധി പറയുക

Update: 2020-07-24 01:35 GMT

രാജസ്ഥാൻ സ്പീക്കറുടെ അയോഗ്യത നോട്ടീസിനെതിരെ വിമത എം.എൽ.എമാർ നൽകിയ ഹരജിയിൽ ഹൈക്കോടതി വിധി ഇന്ന്.പത്തരക്ക് ചീഫ് ജസ്റ്റിസ് ഇന്ദ്രജിത്ത് മഹന്തി അധ്യക്ഷനായ ബഞ്ചാണ് വിധി പറയുക. വിധി അനുകൂലമായാലും പ്രതികൂലമായാലും സച്ചിൻ പൈലറ്റ് അടക്കമുള്ള 19 എം.എൽ.എമാരെ അയോഗ്യരാക്കാനാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്‍റെ നീക്കം.

രാജസ്ഥാൻ രാഷ്ട്രീയ പ്രതിസന്ധിയിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും സച്ചിൻ പൈലറ്റിനും ഇന്നത്തെ ഹൈക്കോടതി വിധി നിര്‍ണായകമാണ്. എം.എല്‍.എമാര്‍ക്ക് നല്‍കിയ അയോഗ്യത നോട്ടീസിൽ വിശദീകരണം തേടുന്നതിന്‍റെ സാഹചര്യം വ്യക്തമാക്കിയിരുന്നില്ല .അച്ചടക്കം ലംഘിച്ചവരെ പാർട്ടിയിൽ നിന്നും പുറത്തു പോയതായി കണക്കാക്കാം എന്ന് കോടതിയെ ബോധിപ്പിക്കുന്നതിനിടെയാണ്

Advertising
Advertising

രണ്ട് എം.എല്‍.എമാരുടെ സസ്പെന്‍ഡ് ചെയ്തത്. ഇക്കാര്യങ്ങള്‍ ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് സച്ചിന്‍ വിഭാഗം.കോടതി ഉത്തരവ്അനുകൂലമായാൽ കൂടുതൽ എംഎൽഎമാർ ക്യാമ്പിൽ എത്തുമെന്നാണ് സച്ചിൻ പൈലറ്റ് പ്രതീക്ഷിക്കുന്നത്.അങ്ങിനെ വന്നാൽ രാജിവച്ച് സർക്കാരിനെ വീഴ്താൻ ആകും . എന്നാല്‍ സ്പീക്കറുടെ നടപടികളിലെ കോടതിയുടെ ഇടപെടലുകൾ എത്രത്തോളം ആകാമെന്നതിൽ സുപ്രീം കോടതി വാദം കേൾക്കാൻ ഇരിക്കുന്നതേയുള്ളൂ. കോടതി വിധി അനുകൂലമായാലും പ്രതികൂലമായാലും വിമത എം.എൽ.എമാരെ അയോഗ്യരാക്കാനാണ് ഗഹ്ലോട്ടിന്‍റെ ശ്രമം. നിയമസഭ വിളിക്കാനും വിശ്വാസവോട്ട് തേടാനും രാജസ്ഥാന്‍ മുഖ്യമന്ത്രി നീക്കം നടത്തുന്നുണ്ട്.

Tags:    

Similar News