മദ്യം ലഭിച്ചില്ല; മധ്യപ്രദേശില്‍ സാനിറ്റൈസര്‍ കുടിച്ച് 2 പേര്‍ മരിച്ചു, ഒരാളുടെ നില ഗുരുതരം

ഹോളി ആയതുകൊണ്ട് മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നില്ല

Update: 2021-03-31 05:00 GMT

മധ്യപ്രദേശില്‍ മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് സാനിറ്റൈസര്‍ കുടിച്ച രണ്ട് യുവാക്കള്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. മധ്യപ്രദേശിലെ ഭിണ്ട് ജില്ലയിലാണ് സംഭവം നടന്നത്.

ഹോളി ആയതുകൊണ്ട് മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നില്ല. ഇതിനെതുടര്‍ന്നാണ് ചതുര്‍വേദി നഗറില്‍ നിന്നുള്ള റിങ്കു ലോധി, അമിത് രാജ്പുത്, സഞ്ജു എന്നിവര്‍ ചേര്‍ന്ന് സാനിറ്റൈസര്‍ കുടിച്ചത്. ഇതില്‍ റിങ്കുവും അമിതുമാണ് മരിച്ചത്. സഞ്ജു ഗ്വാളിയോറിലുള്ള ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്.

മരിച്ച യുവാക്കളുടെ വീടുകളിൽ നിന്ന് രണ്ട് 500 മില്ലി സാനിറ്റൈസർ കുപ്പികൾ കണ്ടെടുത്തതായി ബിന്ദ് പൊലീസ് സൂപ്രണ്ട് (എസ്പി) മനോജ് സിംഗ് പറഞ്ഞു.ഇറ്റാവ ജില്ലയിൽ നിന്നാണ് സാനിറ്റൈസർ കുപ്പികൾ വാങ്ങിയതെന്ന് സിംഗ് പറഞ്ഞു. ചില പ്രത്യേക ബ്രാന്‍ഡുകളിലുള്ള സാനിറ്റൈസറില്‍ എഥനോൾ അളവ് വളരെ ഉയർന്നതാണെന്നും ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News