ഡൽഹിയിൽ ഇന്നുമുതൽ രാത്രികാല കർഫ്യു

ഇന്ന് മുതൽ ഈ മാസം മുപ്പത് വരെ രാത്രി പത്ത് മുതൽ രാവിലെ അഞ്ച് വരെയാണ് കർഫ്യു

Update: 2021-04-06 10:18 GMT
Advertising

സംസ്ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിൽ രാത്രികാല കർഫ്യു ഏർപ്പെടുത്തി. ഇന്ന് മുതൽ ഈ മാസം മുപ്പത് വരെ രാത്രി പത്ത് മുതൽ രാവിലെ അഞ്ച് വരെയാണ് കർഫ്യു.

കോവിഡിന്റെ നാലാം വരവിനെ സംസ്ഥാനം നേരിടുകയാണെണെന്നും എന്നാൽ ലോക്ക്ഡൌൺ ഏർപ്പെടുത്തുന്നത് പരിഗണനയിൽ ഇല്ലെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കഴിഞ്ഞ വെള്ളിയാഴ്ച പറഞ്ഞിരുന്നു.

"ഇപ്പോഴത്തെ അവസ്ഥ വെച്ച് ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് പരിഗണനയിലില്ല. സാഹചര്യങ്ങൾ ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ജനങ്ങളോട് ആലോചിച്ചു മാത്രമേ അത്തരമൊരു തീരുമാനം എടുക്കുകയുള്ളൂ."അദ്ദേഹം പറഞ്ഞു

തിങ്കളാഴ്ച ഡൽഹിയിൽ 3548 പുതിയ കോവിഡ് കേസുകളും പതിനഞ്ച് മരണങ്ങളും രേഖപ്പെടുത്തി. കർഫ്യു സമയങ്ങളിൽ ആരോഗ്യ പ്രവർത്തകർക്കും പത്രപ്രവർത്തകർക്കും അടിയന്തിര ചികിതസ ആവശ്യമുള്ളവർക്കും ഇളവ് നൽകും.വാക്സിനേഷന് പോകുന്നവർക്ക് ഇ-പാസ് നൽകും.

രാത്രികാല കർഫ്യു ജനങളുടെ യാത്ര തടയാനാണെന്നും ചരക്കു ഗതാഗതം തടയില്ലെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. കോവിഡ് കേസുകൾ ഉയർന്നതോടെ മഹാരാഷ്ട്രയിലും രാജസ്ഥാനിലും രാത്രികാല കർഫ്യു ഏർപ്പെടുത്തിയിരുന്നു. ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ തിങ്കളാഴ്ച ആദ്യമായി ഒരു ലക്ഷം കടന്നു.

Tags:    

Similar News