'മാസ്ക് ഇല്ലെങ്കിലെന്താ, വീട്ടില്‍ ദിവസവും ഹോമം നടത്താറുണ്ട്'; കോവിഡിനെ തുരത്താന്‍ വിമാനത്താവളത്തില്‍ പൂജ നടത്തി മധ്യപ്രദേശ് മന്ത്രി

പശുവിന്‍റെ ചാണകം ഉപയോഗിച്ച് വീടുകള്‍ സാനിറ്റൈസ് ചെയ്താല്‍ 12 മണിക്കൂറിന് കൊറോണ വൈറസ് അവിടെ ജീവിക്കില്ലെന്ന പ്രസ്താവന നടത്തി ഉഷാ ഠാക്കൂര്‍ നേരത്തെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു

Update: 2021-04-10 12:34 GMT
Advertising

കോവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്ത് നിലനില്‍ക്കെ, മാസ്ക് പോലും വെക്കാതെ കോവിഡിനെ തുരത്താന്‍ വിമാനത്താവളത്തില്‍ പൂജ നടത്തി മധ്യപ്രദേശ് മന്ത്രി. ടൂറിസം മന്ത്രി ഉഷാ ഠാക്കൂറാണ് ഇന്‍ഡോര്‍ വിമാനത്താവളത്തിലെ ദേവി അഹല്യ ഭായ് ഹോല്‍ക്കറുടെ പ്രതിമക്ക് മുന്നില്‍ കോവിഡിനെ തുരത്താന്‍ പൂജ ചെയ്തത്.

കൈകള്‍ കൊട്ടി പാട്ടുകള്‍ പാടിയാണ് വിമാനത്താവളത്തിന്‍റെ ഡയറക്ടര്‍ ആര്യമ സന്യാസിനും ജീവനക്കാര്‍ക്കുമൊപ്പം മന്ത്രി പൂജ നടത്തിയത്. സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയുമായിരുന്നു മന്ത്രിയുടെ പൂജ. മാസ്ക് ധരിക്കാതെ പൊതു സ്ഥലത്ത് വന്നാല്‍ കോവിഡ് ബാധിക്കില്ലേ എന്ന മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് താന്‍ ദിവസവും വീട്ടില്‍ ഹോമം നടത്താറുണ്ടെന്നും അതുകൊണ്ട് തന്നെ കോവിഡ് പിടികൂടില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

പശുവിന്‍റെ ചാണകം ഉപയോഗിച്ച് വീടുകള്‍ സാനിറ്റൈസ് ചെയ്താല്‍ 12 മണിക്കൂറിന് കൊറോണ വൈറസ് അവിടെ ജീവിക്കില്ലെന്ന പ്രസ്താവന നടത്തി ഉഷാ ഠാക്കൂര്‍ നേരത്തെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. അതിന് ശേഷം ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഉഷാ ഠാക്കൂറിന്‍റെ കോവിഡിനെതിരായ പൂജ.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News