ബിഹാര്‍ ചീഫ് സെക്രട്ടറി കോവിഡ് ബാധിച്ച് മരിച്ചു

1985 ബാച്ച് ഓഫീസറായിരുന്ന അരുണ്‍ കുമാര്‍ ഈ വര്‍ഷം ഫെബ്രുവരിയിലാണ് ബിഹാര്‍ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റത്.

Update: 2021-04-30 11:30 GMT
Editor : Suhail | By : Web Desk

ബിഹാര്‍ ചീഫ് സെക്രട്ടറി കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് സ്ഥിരീകരിച്ച് തലസ്ഥാനമായ പാറ്റ്‌നയിലെ എച്ച്.എം.ആര്‍.ഐ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചീഫ് സെക്രട്ടറി അരുണ്‍ കുമാര്‍ സിങ് ആണ് മരിച്ചത്. 1985 ബാച്ച് ഓഫീസറായിരുന്ന അരുണ്‍ കുമാര്‍ ഈ വര്‍ഷം ഫെബ്രുവരിയിലാണ് ചീഫ് സെക്രട്ടറിയായി ചുമതലയേറ്റത്.

തികഞ്ഞ കാര്യപ്രാപ്തിയുള്ള ഉദ്യോഗസ്ഥനായിരന്നു അരുണ്‍ കുമാര്‍ സിങെന്ന് വാര്‍ത്തയറിഞ്ഞ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. പൂര്‍ണ ബഹുമതികളോടെ മൃതദേഹം സംസ്‌കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏപ്രില്‍ 15നാണ് അരുണ്‍ കുമാര്‍ സിങിന് കോവിഡ് സ്ഥിരീകരിച്ചത്.

Advertising
Advertising

ബിഹാറില്‍ 1,00,822 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ആകെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം അഞ്ച് ലക്ഷത്തോട് അടുക്കുകയാണ്. 2480 കോവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.




 


Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News