ജമ്മു കശ്മീരില്‍ ബി.ജെ.പി കൗണ്‍സിലര്‍ വെടിയേറ്റു മരിച്ചു

ആസിഫ മുഷ്താക്ക് എന്ന ഒരു സ്ത്രീക്കും വെടിവെപ്പില്‍ പരിക്കേറ്റിട്ടുണ്ട്.

Update: 2021-06-03 02:22 GMT

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ബി.ജെ.പി കൗണ്‍സിലറെ തീവ്രവാദികള്‍ വെടിവെച്ചു കൊന്നു. മുന്‍സിപ്പല്‍ കൗണ്‍സിലറായ രാകേഷ് പണ്ഡിത ആണ് കൊല്ലപ്പെട്ടത്. പുല്‍വാമ ഏരിയയിലെ ത്രാലില്‍ ഒരു സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു കൗണ്‍സിലര്‍. ഇതിനിടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ മൂന്ന് തീവ്രവാദികള്‍ ഇദ്ദേഹത്തെ വെടിവെച്ചു കൊല്ലുകയായിരുന്നു.

പണ്ഡിത സംഭവസ്ഥലത്ത് വെച്ചുതന്നെ കൊല്ലപ്പെട്ടു. ആസിഫ മുഷ്താക്ക് എന്ന ഒരു സ്ത്രീക്കും വെടിവെപ്പില്‍ പരിക്കേറ്റിട്ടുണ്ട്. ശ്രീനഗറിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇവരുടെ നില ഗുരുതരമാണ്.

Advertising
Advertising

കൊല്ലപ്പെട്ട കൗണ്‍സിലറുടെ സുരക്ഷക്കായി പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍മാരെ ഏര്‍പ്പെടുത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ഇവരെ ഒഴിവാക്കിയാണ് ഇദ്ദേഹം സുഹൃത്തിന്റെ വീട്ടിലെത്തിയത്.

ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി, പ്യൂപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണ്‍ തുടങ്ങിയവര്‍ കൊലപാതകത്തെ അപലപിച്ചു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News