കോവിഡിന് പിന്നാലെ രണ്ട് മാസം കോമയില്‍; അത്ഭുതമാണ് ഈ ഡോക്ടറുടെ തിരിച്ചുവരവ്

"എല്ലാം അവസാനിച്ചു എന്നാണ് തോന്നിയത്. ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് ഒന്നര വയസ്സായ മകളെ കാണിച്ചുതരാന്‍ പറഞ്ഞു"

Update: 2021-05-21 05:11 GMT

കോവിഡിന് പിന്നാലെ രണ്ട് മാസം കോമയില്‍ കിടന്ന ഡോക്ടര്‍ അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെവന്നു. 40കാരിയായ ഡോക്ടര്‍ അനുഷ ഗുപ്ത ഇ.സി.എം.ഒ (എക്സ്ട്രാ കോര്‍പോറല്‍ മെംബ്രേന്‍ ഓക്സിജനേഷന്‍) മെഷീന്‍റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഡോക്ടര്‍ ഇന്ന് പൂര്‍ണ ആരോഗ്യവതിയാണ്.

ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ അനുഷ ഗുപ്ത യു.കെയിലാണ്. മാഞ്ചസ്റ്ററിലെ ആശുപത്രിയില്‍ 150 ദിവസം ചികിത്സയിലായിരുന്നു ഡോക്ടര്‍. കോവിഡ് ബാധിച്ചതിന് പിന്നാലെ ശരീരത്തിലെ ഓക്സിജന്‍റെ അളവ് വല്ലാതെ താഴ്ന്നു. ആ അവസ്ഥയെ കുറിച്ച് ഡോക്ടര്‍ പറയുന്നതിങ്ങനെ-

Advertising
Advertising

"ഒട്ടും വയ്യാതായി. ആരോഗ്യനില അത്രയും ഗുരുതരമായിരുന്നു. വെന്‍റിലേറ്ററിലേക്ക് മാറണമെന്ന് ഐസിയു കണ്‍സള്‍ട്ടന്‍റ് പറഞ്ഞു. ആ സമയത്ത് ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് ഒന്നര വയസ്സായ മകളെ കാണിച്ചുതരാന്‍ പറഞ്ഞു. അതിന് ശേഷമാണ് ഇ.സി.എം.ഒയിലേക്ക് മാറ്റിയത്. ഇനി ജീവിതത്തിലേക്ക് തിരിച്ചുവരാനാവില്ല എന്നാണ് അന്ന് തോന്നിയത്". ഓരോ ഘട്ടത്തിലും മകളും ഭര്‍ത്താവും കൂടെയുണ്ടായിരുന്നുവെന്ന് ഡോക്ടര്‍ പറയുന്നു.

ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗം എങ്ങനെ മറികടക്കാന്‍ കഴിയുമെന്ന ചോദ്യത്തിന് ഡോക്ടര്‍ നല്‍കിയ മറുപടി ഇങ്ങനെയാണ്- "കര്‍ശനമായ ലോക്ക്ഡൌണ്‍, സാമൂഹ്യ അകലം, വാക്സിനേഷന്‍ എന്നിവയിലൂടെയാണ് യു.കെയില്‍ കോവിഡ് വ്യാപനം കുറഞ്ഞത്. വാക്സിനേഷന്‍ നിരക്ക് കൂട്ടിയേ തീരൂ. പിന്നെ അടിസ്ഥാനപരമായ കാര്യം കൂട്ടംചേരാതെ അകലം പാലിക്കുക എന്നതാണ്".

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News