ദലിത് യുവാവ് ജോലി ചെയ്യാൻ വിസമ്മതിച്ചു; ഗർഭിണിയായ ഭാര്യയെ മർദിച്ചു പകവീട്ടി ഗുണ്ടാനേതാവ്

മധ്യപ്രദേശിലെ ഛത്തർപൂരിലാണ് അഞ്ചു മാസം ഗർഭിണിയായ യുവതിയെ ഗുണ്ടാ തലവൻ ക്രൂരമായി മർദിച്ചത്. കുടുംബത്തിന്റെ മുന്നിൽ വച്ച് ബലാത്സംഗം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്

Update: 2021-05-29 12:07 GMT
Editor : Shaheer | By : Web Desk

ഗ്രാമത്തിലെ ഗുണ്ടാതലവന്റെ ഫാംഹൗസിൽ ജോലി ചെയ്യാൻ കൂട്ടാക്കാത്തതിന് ദലിത് യുവാവിന്റെ ഗർഭിണിയായ ഭാര്യയ്ക്കുനേരെ ക്രൂരമർദനം. ഗുണ്ടാസംഘമെത്തിയാണ് ഗർഭിണിയെ ക്രൂരമായി മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തത്.

മധ്യപ്രദേശിലെ ഛത്തർപൂരിലാണ് സംഭവം. ബന്ദർഗഢിൽ തൊഴിലാളിയാണ് യുവതിയുടെ ഭർത്താവ് ബൈജ്‌നാഥ് അഹിർവാർ. ഗ്രാമത്തിലെ ഗുണ്ടാതലവനായ ഹണി പട്ടേൽ എന്ന പേരിലുള്ള ഹർദേഷിന്റെ കൃഷിഭൂമിയിൽ ജോലി ചെയ്യാനെത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു ബൈജ്‌നാഥ് ചെയ്തത്. ഇതോടെ ഗുണ്ടാസംഘം ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തി. ജോലിക്കെത്തിയില്ലെങ്കില്‍ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

Advertising
Advertising

തൊട്ടടുത്ത ദിവസം ഗുണ്ടാതലവും സംഘവും ബൈജ്‌നാഥിന്റെ വീട്ടിലെത്തി. തുടർന്ന് അഞ്ചു മാസം ഗർഭിണിയായ ബൈജ്‌നാഥിന്റെ ഭാര്യയെ പിടിച്ചുപുറത്തിറക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. കുടുംബത്തിന്റെ മുന്നിൽ വച്ച് ബലാത്സംഗവും ചെയ്തു. ഇതു തടയാൻ ശ്രമിച്ച പ്രായമായ അമ്മയെയും സംഘം ക്രൂരമായി മർദിച്ചു.

പൊലീസിൽ പരാതിൽ നൽകിയാൽ കൂടുതൽ അനുഭവിക്കേണ്ടിവരുമെന്നു ഭീഷണിപ്പെടുത്തിയാണ് ഗുണ്ടാസംഘം ഇവിടെനിന്നു വിട്ടത്. ഇതു നിരീക്ഷിക്കാനായി വീടിനു പുറത്ത് ഒരാളെ നിർത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ, സംഭവം അറിഞ്ഞ് രാജ്‌നഗർ ജില്ലാ പൊലീസ് ഉടൻ സ്ഥലത്തെത്തുകയും യുവതിയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഇവരിൽനിന്ന് പരാതി സ്വീകരിക്കുകയും ഹണി പട്ടേലിനും സംഘത്തിലുണ്ടായിരുന്ന ആകാഷ് പട്ടേൽ, വിനോദ് പട്ടേൽ തുടങ്ങിയവർക്കെതിരെ എസ്.സി, എസ്.ടി അതിക്രമ നിരോധന നിയമപ്രകാരം കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News