ഓക്സിജൻ കോൺസണ്ട്രേറ്റർ കരിഞ്ചന്ത; വ്യവസായി നവനീത് കൽറ പൊലീസ് പിടിയിൽ

ഒളിവിലായിരുന്ന നവ്നീത് കൽറയെ ഗുഡ്ഗാവിലുളള അളിയന്റെ ഫാം ഹൗസിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

Update: 2021-05-17 04:33 GMT

ഓക്സിജൻ കോൺസണ്ട്രേറ്ററുകൾ കരിഞ്ചന്തയിൽ വിറ്റ സംഭവത്തിൽ ഡൽഹി വ്യവസായി നവനീത് കൽറയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന നവ്നീത് കൽറയെ ഗുഡ്ഗാവിലുളള അളിയന്റെ ഫാം ഹൗസിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇന്നലെ അർദ്ധരാത്രിയോടെ പിടിയിലായ കൽറയുടെ ഓഫീസുകളിൽ നിന്നും റെസ്റ്റോറൻ്റുകളിൽ നിന്നുമായി 524 ഓക്സിജൻ കോൺസൻട്രേറ്ററുകൾ പൊലീസ് റെയ്ഡിൽ കണ്ടെത്തിയിരുന്നു.

16000 മുതല്‍ 22000 രൂപ വരെ വിലവരുന്ന ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റേറുകള്‍ കൊള്ള ലാഭം ഈടാക്കി 50,000 മുതല്‍ 70,000 രൂപയ്ക്ക് വരെ  കല്‍റ വിറ്റിരുന്നുവെന്നാണ് ഡൽഹി പൊലീസിന്റെ കണ്ടെത്തൽ. 

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News