അരുൺ മിശ്ര ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനാകും

പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ ഉന്നതാധികാര സമിതിയുടേതാണ് ശിപാർശ

Update: 2021-06-01 08:49 GMT

സുപ്രീംകോടതി മുൻ ജസ്റ്റിസ് അരുൺ മിശ്ര ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനാകും. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ ഉന്നതാധികാര സമിതിയുടേതാണ് ശിപാർശ. എന്നാല്‍, സമിതി അംഗമായ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ നിർദ്ദേശത്തോട് വിയോജിച്ചു.

കഴിഞ്ഞ ഡിസംബർ മുതൽ ചെയർമാൻ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. ജഡ്ജിയായിരിക്കെ അരുൺ മിശ്ര പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയത് ഏറെ വിവാദമായിരുന്നു. മുന്‍ ജമ്മുകശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഹേഷ് മിത്തല്‍ കുമാർ, മുന്‍ ഇന്‍റലിജന്‍സ് മേധാവി രാജീവ് ജെയിൻ എന്നിവരെ ഉന്നതാധികാര സമിതി അംഗങ്ങളായും ശിപാർശ ചെയ്തിട്ടുണ്ട്.

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News