'കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലേത് പോലെ മരണസര്‍ട്ടിഫിക്കറ്റിലും മോദിയുടെ ഫോട്ടോ വേണം'; മഹാരാഷ്ട്ര മന്ത്രി

'കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉത്തരം പറയാന്‍ ബാധ്യസ്ഥരാണ്. ഉത്തരം പറയാതെ ഓടി ഒളിക്കാന്‍ അവര്‍ക്ക് സാധിക്കില്ല'

Update: 2021-04-18 05:27 GMT
Editor : ijas
Advertising

രാജ്യത്ത് കോവിഡ് മരണനിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മഹാരാഷ്ട്ര മന്ത്രി. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങളുണ്ടെങ്കില്‍ കോവിഡ് ബാധിച്ചവരുടെ മരണ സര്‍ട്ടിഫിക്കറ്റുകളിലും മോദിയുടെ ചിത്രം നിര്‍ബന്ധമായും വേണമെന്ന് മഹാരാഷ്ട്ര മന്ത്രിയും എന്‍.സി.പി നേതാവുമായ നവാബ് മാലിക്ക് പറഞ്ഞു. കോവിഡ് വാക്സിനേഷന്‍റെ ഖ്യാതി ഏറ്റെടുക്കുന്നവര്‍ കോവിഡ് മരണത്തിന്‍റെയും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. എ.എന്‍.ഐ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.  



 


കോവിഡ് കേസുകള്‍ രാജ്യത്ത് വര്‍ധിക്കുമ്പോള്‍ തന്നെ കോവിഡ് മരണ നിരക്കും വലിയ രീതിയില്‍ വര്‍ധിക്കുകയാണ്. ശ്മശാനങ്ങളില്‍ മരണപ്പെട്ടവരുടെ മൃതദേഹം അടക്കം ചെയ്യാന്‍ സാധിക്കാത്ത വീഡിയോകള്‍ വൈറലായിരിക്കുകയാണ്. ജനങ്ങള്‍ ക്യൂ നില്‍ക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉത്തരം പറയാന്‍ ബാധ്യസ്ഥരാണ്. ഉത്തരം പറയാതെ ഓടി ഒളിക്കാന്‍ അവര്‍ക്ക് സാധിക്കില്ല'; നവാബ് മാലിക്ക് പറഞ്ഞു. 

കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ മോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയത് നേരത്തെ തന്നെ വാര്‍ത്തയായിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് മോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയതിനെ പ്രതിപക്ഷ കക്ഷികളെല്ലാം തന്നെ വിമര്‍ശിച്ചിരുന്നു. വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ബി.ജെ.പി ശ്രമമാണെന്നാണ് പരക്കെയുള്ള വിമര്‍ശം.


Tags:    

Editor - ijas

contributor

Similar News