കോവിഡ് രോഗികളുടെ ഐസിയുവിൽ നൃത്തച്ചുവടുമായി നഴ്‌സുമാർ; കൈയടിച്ച് സോഷ്യൽ മീഡിയ

ഒഡിഷയിലെ സമ്പാൽപൂരിലുള്ള ആശുപത്രിയിലെ പുരുഷ നഴ്‌സുമാരാണ് ഡാൻസിലൂടെ രോഗികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കുന്നത്

Update: 2021-05-20 13:25 GMT
Editor : Shaheer | By : Web Desk

കോവിഡ് വ്യാപനത്തിന്റെ തുടക്കം മുതൽ ആരോഗ്യ പ്രവർത്തകർ ഉപദേശിച്ചുകൊണ്ടിരുന്ന ഒരു കാര്യം എപ്പോഴും 'ഹാപ്പി'യായിരിക്കണമെന്നാണ്. മാനസിക പിരിമുറുക്കങ്ങൾ ഒഴിവാക്കാനുള്ള വഴികൾ കണ്ടെത്തുക, ശക്തരായിരിക്കുക, സന്തോഷമായിരിക്കുക. കോവിഡിനെ പ്രതിരോധിക്കാനുള്ള പലവഴികളിലൊന്നാണിത്. ഇതിനിടയിൽ ആശുപത്രികളിൽ ഡാൻസ് അടക്കമുള്ള വിനോദ പരിപാടികളുമായി പലയിടത്തും ഡോക്ടർമാർ കോവിഡ് രോഗികളെ ആശ്വസിപ്പിക്കുന്ന വാർത്തകളും വന്നിരുന്നു. ഇപ്പോഴിതാ കോവിഡ് രോഗികളുടെ ഐസിയുവിനകത്ത് നൃത്തച്ചുവടുകളുമായി ഒരുകൂട്ടം ആരോഗ്യ പ്രവർത്തകരും വാർത്തകളിൽ നിറയുന്നു.

Advertising
Advertising

ഒഡിഷയിലെ സമ്പാൽപൂരിൽനിന്നാണ് പുതിയ വാർത്ത. ഇവിടെ കോവിഡ് ബാധിതരെ പാർപ്പിച്ച വിംസാർ ആശുപത്രിയിലെ പുരുഷ നഴ്‌സുമാരാണ് നൃത്തച്ചുവടുകളുമായി രോഗികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കുന്നത്.

കോവിഡ് ബാധിതരിൽ ഗുരുതരാവസ്ഥയിലുള്ളവരെ പ്രവേശിപ്പിച്ച ഐസിയുവിനകത്താണ് ഇതെന്നതാണ് കൗതുകം. പല സമയങ്ങളിലായി ഇവിടെയെത്തുന്ന നഴ്‌സുമാർ പാട്ടുവച്ചാണ് നൃത്തം ചെയ്യുന്നത്. ഇതിന്റെ വിഡിയോ പുറത്തെത്തിയതോടെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഇങ്ങനെയാകണം ആരോഗ്യ പ്രവർത്തകരെന്ന് സോഷ്യൽ മീഡിയ കൈയടിക്കുന്നു.

നഴ്‌സുമാർക്കൊപ്പം താളംപിടിക്കുന്ന രോഗികളെയും വിഡിയോയിൽ കാണാം. ഒരു വീഡിയോയിൽ രോഗിയുടെ കൈപിടിച്ചും പുരുഷ നഴ്‌സ് ഡാൻസ് ചെയ്യുന്നുണ്ട്. ഏതായാലും ഇത്തരം മാതൃകകൾക്ക് സമൂഹമാധ്യമങ്ങളിൽ വൻ പിന്തുണയും ലഭിക്കുന്നുണ്ട്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News