മൂന്നാം കോവിഡ് തരംഗം കുട്ടികളെ പ്രത്യേകമായി ബാധിക്കുമെന്ന വാദം തള്ളി ലോകാരോഗ്യ സംഘടന

ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍.

Update: 2021-06-18 07:59 GMT
Editor : Suhail | By : Web Desk
Advertising

രാജ്യത്തുണ്ടായേക്കാവുന്ന കോവിഡ് മൂന്നാം തരംഗം കുട്ടികളെ പ്രത്യേകമായി ബാധിച്ചേക്കില്ലെന്ന് ലോകാരോഗ്യ സംഘടന. ഡൽഹി എയിംസുമായി ചേർന്ന് നടത്തിയ പഠനത്തിലാണ് ഇക്കാര്യമുള്ളത്. ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് സിറോ സർവേക്കായി സാമ്പിളുകൾ ശേഖരിച്ചത്. പതിനായിരം സാമ്പിളുകളിൽ 4500 എണ്ണം പരിശോധിച്ചാണ് കുട്ടികളെ കോവിഡ് പ്രത്യേകമായി ബാധിക്കില്ലെന്ന സംഘത്തിന്റെ നിഗമനം.

ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് സിറോ സർവേക്കായി സാമ്പിളുകൾ ശേഖരിച്ചത്. പതിനായിരം സാമ്പിളുകളിൽ 4500 എണ്ണം പരിശോധിച്ചാണ് കുട്ടികളെ കോവിഡ് പ്രത്യേകമായി ബാധിക്കില്ലെന്ന സംഘത്തിന്റെ നിഗമനം. കോവിഡ് രൂക്ഷമായി ബാധിച്ച കിഴക്കൻ ഡൽഹിയിലെ നഗരമേഖലകളില്‍ നിന്നാണ് പരിശോധനക്ക് സാമ്പിളുകള്‍ ശേഖരിച്ചത്.

ആദ്യ തരംഗത്തിലും ഇവിടങ്ങളിലെ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെയാണ് കോവിഡ് ബാധിച്ചത്. 74% പേ൪ക്ക് കോവിഡ് ബാധിച്ചിരുന്നു. രണ്ടാം തരംഗത്തോടെ ഇത് രൂക്ഷമായെങ്കിലും കുട്ടികളെ പ്രത്യേകമായി ബാധിച്ചെന്ന് കണ്ടെത്താനായില്ല.

ഇതിനകം തന്നെ ഇടങ്ങളിൽ നിരവധി പേർക്ക് രോഗം വന്ന് പോയവരായതിനാൽ മൂന്നാം തരംഗം സവിശേഷമായി ഏതെങ്കിലും പ്രായ വിഭാഗത്തെ ബാധിക്കാനിടയില്ലെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 62,480 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1587 മരണവും. കഴിഞ്ഞ ഒരു മാസത്തിലധികമായി പ്രതിദിന കേസുകൾ കുറയുന്നത് തുടരുകയാണ്. ആകെ കോവിഡ് കേസുകൾ ഇതോടെ എട്ട് ലക്ഷത്തിൽ താഴെയുമായി.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News