നിങ്ങള്‍ക്കിനി 4 ദിവസം കൂടിയുള്ളൂ; യോഗി ആദിത്യനാഥിന് വധഭീഷണി

യുപി പൊലീസിന്‍റെ എമര്‍ജന്‍സി നമ്പറായ 112 ലേക്ക് ഭീഷണി സന്ദേശം വന്നത്

Update: 2021-05-04 04:41 GMT
Editor : Jaisy Thomas | By : Web Desk

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വാട്ട്സാപ്പ് സന്ദേശത്തിലൂടെ വധഭീഷണി. നിങ്ങള്‍ക്കിനി നാല് ദിവസം കൂടിയുള്ളൂ എന്നാണ് യുപി പൊലീസിന്‍റെ എമര്‍ജന്‍സി നമ്പറായ 112 ലേക്ക് ഭീഷണി സന്ദേശം വന്നത്. അജ്ഞാത നമ്പറില്‍ നിന്നാണ് വധഭീഷണി.

ഇത് സംബന്ധിച്ച് സുശാന്ത് ഗോൾഫ് സിറ്റി പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിട്ടുണ്ട്. ഫോണ്‍ നമ്പര്‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഭീഷണി സന്ദേശം അയച്ച ആളെ കണ്ടെത്താന്‍ ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. ഏപ്രില്‍ 29ന് വൈകിട്ടാണ് സന്ദേശം ലഭിക്കുന്നത്.

Advertising
Advertising

ഇതാദ്യമായിട്ടല്ല യുപി മുഖ്യമന്ത്രിക്ക് വധഭീഷണി ലഭിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ, നവംബർ, ഡിസംബർ മാസങ്ങളിലും ആദിത്യനാഥിനെ ഭീഷണിപ്പെടുത്തികൊണ്ടുള്ള കോളുകൾ ലഭിച്ചിരുന്നു. നവംബറില്‍ 15കാരനാണ് മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്. സ്റ്റേറ്റ് ഹെല്‍പ് ലൈന്‍ നമ്പറായ 112 ലേക്കാണ് വാട്സ്ആപ്പ് വഴി ബാലന്‍ ഭീഷണി സന്ദേശമയച്ചത്. ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്ന പൊലീസ് സന്ദേശത്തിന് പിന്നില്‍ ആഗ്ര സ്വദേശിയാണെന്ന് മനസ്സിലായി. തുടർന്ന് 15 കാരനെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.  

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News