മഹാമാരിക്കാലത്ത് യോഗ പ്രത്യാശയുടെ കിരണം: പ്രധാനമന്ത്രി

യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Update: 2021-06-21 07:43 GMT
Advertising

ലോകം മഹാമാരിയുമായി പോരാട്ടം നടത്തുമ്പോൾ യോഗ പ്രത്യാശയുടെ കിരണമാണെന്ന് അന്താരാഷ്ട്ര യോഗാ ദിന സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗയെ ആരോഗ്യ പരിപാലന രീതിയായാണ് കാണേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് പശ്ചാത്തലത്തിലും വിപുലമായാണ് രാജ്യം യോഗാ ദിനാചരണം നടത്തിയത്.

യോഗയെ എല്ലാവരും ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഈ കോവിഡ് കാലത്ത് യോഗയ്ക്ക് വലിയ പ്രസക്തിയുണ്ട്. യോഗ രോഗങ്ങൾക്ക് എതിരെയുള്ള കവചമാണെന്ന് ആരോഗ്യ പ്രവർത്തകർ തന്നെ പറയുന്നുണ്ടെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, ലോകാരോഗ്യ സംഘടനയുടെ സഹായത്തോടെ രാജ്യത്ത് വിവിധ ഭാഷകളിലായി യോഗ മൊബൈൽ ആപ്പ് തുടങ്ങുമെന്നും അറിയിച്ചു.

യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യോഗയെ ആരോഗ്യ പരിപാലന രീതിയായാണ് കാണേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാഷ്ട്രപതി ഭവനിലും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഡൽഹിയിലെ ഔദ്യോഗിക വസതിയിലും യോഗ അഭ്യാസം നടത്തി. വിവിധ കേന്ദ്രമന്ത്രിമാർ സേനാ വിഭാഗങ്ങൾ തുടങ്ങിയവരും യോഗാഭ്യാസ പ്രകടനങ്ങൾ നടത്തി.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News