ഇന്ത്യയ്ക്ക് ഓക്‌സിജനും വൈദ്യസഹായങ്ങളും ലഭ്യമാക്കും; ഐക്യദാർഢ്യവുമായി ബഹ്‌റൈനും

രാജ്യത്തെ കോവിഡ് മരണങ്ങളിൽ ബഹ്‌റൈൻ മന്ത്രിസഭായോഗം ദുഃഖം രേഖപ്പെടുത്തി

Update: 2021-04-27 03:05 GMT
Editor : Shaheer
Advertising

കോവിഡ് പ്രതിസന്ധി നേരിടുന്നതിനായി ഇന്ത്യക്ക് ഐക്യദാർഢ്യവുമായി കൂടുതൽ ഗൾഫ് രാജ്യങ്ങൾ. ബഹ്‌റൈനാണ് ഏറ്റവുമൊടുവിൽ സഹായവാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യക്ക് ഓക്‌സിജനും വൈദ്യസഹായങ്ങളും ലഭ്യമാക്കാൻ ബഹ്‌റൈൻ തീരുമാനിച്ചു. ഇന്ത്യയിലെ കോവിഡ് മരണങ്ങളിൽ ബഹ്‌റൈൻ മന്ത്രിസഭായോഗം ദുഃഖം രേഖപ്പെടുത്തുകയും അനുശോചനവും അറിയിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസങ്ങളിലായി യുഎഇയും സൗദിയും ഇന്ത്യയ്ക്ക് സഹായങ്ങൾ അയച്ചിരുന്നു. ഓക്‌സിജൻ കണ്ടെയ്‌നറുകളാണ് ആദ്യ ഘട്ടമായി ഇരുരാജ്യങ്ങളും ഇന്ത്യയിലേക്ക് അയച്ചത്.

ഇന്ത്യയിൽനിന്നെത്തിയ വിമാനത്തിൽ ക്രയോജനിക് എയർഫോഴ്‌സിന്റെ സി 17 വിമാനത്തിലാണ് യുഎഇയിൽനിന്നുള്ള ഓക്‌സിജൻ കണ്ടെയ്‌നറുകൾ പുറപ്പെട്ടത്. കഴിഞ്ഞ ദിവസം സൗദിയിൽനിന്ന് 80 മെട്രിക് ടൺ ലിക്വിഡ് ഓക്‌സിജനും നാല് ഐഎസ്ഒ ക്രയോജനിക് ടാങ്കുകളും അയച്ചിരുന്നു.

Tags:    

Editor - Shaheer

contributor

Similar News