Writer - VM Afthabu Rahman
സൗദിയിലെ സർക്കാർ ഔദ്യോഗിക പരിപാടികളെല്ലാം നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഏക ഇന്ത്യൻ ചാനലാണ് മീഡിയവൺ. മീഡിയവൺ സൗദി അറേബ്യ ബ്യൂറോയിലെ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ് ലേഖകൻ.
റിയാദ്: റിയാദിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി വാട്ടർടാങ്കിൽ വീണ് മരിച്ചു. തമിഴ്നാട് ദമ്പതികളുടെ നാലു വയസ്സുകാരിക്കാണ് ദാരുണാന്ത്യം. ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയാണ്. സ്കൂളിന് എതിർവശത്തായാണ് കുട്ടിയുടെ താമസം. സ്കൂൾ വിട്ടപ്പോൾ ഉമ്മയുടെ കയ്യിൽ നിന്നും മകൾ റൂമിനടുത്തേക്ക് കുതറിയോടുകയായിരുന്നു. ഇതോടെ റൂമിന് പുറത്ത് തുറന്നു കിടന്ന വാട്ടർടാങ്കിലേക്ക് വീണു. ഇതു കണ്ട് വേഗത്തിൽ രക്ഷിക്കാനിറങ്ങിയ പാക് പൗരൻ കുഴിയിലേക്ക് ചാടിയാണ് പുറത്തെടുത്തത്. ലാഹോർ സ്വദേശിയായ അബ്ദുറഹ്മാൻ ഇതോടെ ആശുപത്രിയിൽ ചികിത്സയിലാണ്. പിന്നാലെ സ്ഥലത്തെത്തിയ റെഡ്ക്രസന്റ് പ്രവർത്തകർ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.