ആക്രിക്കടയിൽ മാത്രമല്ല, വീണ എസ് നായരുടെ പ്രചാരണ നോട്ടീസുകൾ വാഴത്തോട്ടത്തിലും

നേരത്തെ ഇവരുടെ ഉപയോഗിക്കാത്ത പോസ്റ്ററുകൾ ആക്രിക്കടയിൽ കണ്ടെത്തിയത് വലിയ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു.

Update: 2021-04-13 04:22 GMT
Editor : abs

തിരുവനന്തപുരം: വട്ടിയൂർക്കാവിലെ യു.ഡി.എഫ് സ്ഥാനാർഥി വീണ എസ്. നായരുടെ വോട്ടഭ്യർത്ഥനാ നോട്ടീസുകൾ വാഴത്തോട്ടത്തിൽ ഉപേക്ഷിച്ച നിലയിൽ. പേരൂർക്കടയിലെ വാഴത്തോട്ടത്തിലാണ് നോട്ടീസുകൾ കണ്ടെത്തിയത് എന്ന് മാധ്യമം റിപ്പോർട്ട് ചെയ്തു. നേരത്തെ ഇവരുടെ ഉപയോഗിക്കാത്ത പോസ്റ്ററുകൾ ആക്രിക്കടയിൽ കണ്ടെത്തിയത് വലിയ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു.

പോസ്റ്ററുകൾ ആക്രിക്കടയിൽ കണ്ടെത്തിയ സംഭവം അന്വേഷിക്കാൻ മൂന്നംഗസമിതിയെ കോൺഗ്രസ് നേതൃത്വം നിയമിച്ചിട്ടുണ്ട്. കെ.പി.സി.സി ജനറൽ സെക്രട്ടറി ജോൺസൺ എബ്രഹാം, സെക്രട്ടറിമാരായ എൽ.കെ. ശ്രീദേവി, സതീഷ് കൊച്ചുപറമ്പിൽ എന്നിവരാണ് അംഗങ്ങൾ.

മുതിർന്ന നേതാക്കൾ അടക്കം പ്രചാരണത്തിൽ സജീവമായി ഉണ്ടായിരുന്നില്ലെന്ന ആക്ഷേപം വോട്ടെടുപ്പിന് ശേഷം ഉയർന്നതിന് പിന്നാലെയാണ് ഉപയോഗിക്കാത്ത പോസ്റ്റർ തൂക്കി വിറ്റത് ആക്രിക്കടയിൽ കണ്ടെത്തിയത്.

Tags:    

Editor - abs

contributor

Similar News