എഴുത്തുകാരൻ പ്രൊഫ.സി.ആർ ഓമനക്കുട്ടൻ അന്തരിച്ചു

ഹാസ്യസാഹിത്യത്തിനുള്ള 2010 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിരുന്നു

Update: 2023-09-16 10:14 GMT
Advertising

കൊച്ചി: പ്രശസ്ത സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ പ്രൊഫ.സി.ആർ ഓമനക്കുട്ടൻ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംവിധായകൻ അമൽ നീരദ് മകനാണ്.

23 വർഷം എറണാകുളം മഹാരാജാസ്‌ കോളേജിൽ അധ്യാപകനും പത്ര പ്രവർത്തകനുമായിരുന്നു. എലിസബത്ത്‌ ടെയ്‌ലർ, മിസ്‌ കുമാരി എന്നിവരുടെ ജീവിതകഥകൾ എഴുതിയ ഓമനക്കുട്ടൻ, പിൽക്കാലത്ത്‌ ഇരുപത്തഞ്ചിലേറെ പുസ്‌തകങ്ങളും നൂറ്റമ്പതിലേറെ കഥകളും എഴുതി. അടിയന്തരാവസ്ഥക്കാലത്ത്‌ പൊലീസ്‌ മർദനത്തിൽ കൊല്ലപ്പെട്ട രാജനെക്കുറിച്ചെഴുതിയ ‘ശവം തീനികൾ’ വലിയ ചർച്ചയായിരുന്നു. ഇക്കഴിഞ്ഞ സെപ്‌തംബർ മൂന്നിന്‌ ‘ശവംതീനികൾ’, "തെരഞ്ഞെടുത്ത കഥകൾ' എന്നീ പുസ്‌തകങ്ങൾ പ്രകാശിപ്പിച്ചിരുന്നു. നടൻ മമ്മൂട്ടിയായിരുന്നു ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തത്‌.

ശ്രീഭൂതനാഥവിലാസം നായർ ഹോട്ടൽ എന്ന ഹാസ്യ സാഹിത്യകൃതിക്ക് ഹാസ്യസാഹിത്യത്തിനുള്ള 2010 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിരുന്നു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News