കേരളത്തിന് സഹായവുമായി ഒമാനിലെ മലയാളി സമൂഹവും 

ഒമാനിലെ ഒമ്പത് കളക്ഷൻ പോയിൻറുകളിൽ നിന്നായി ശേഖരിച്ച വസ്തുക്കൾ അടുത്ത ദിവസങ്ങളിലായി നാട്ടിലേക്ക് അയക്കും 

Update: 2018-08-19 02:27 GMT
Advertising

മലയാള നാടിന്‍റെ രക്ഷാപ്രവർത്തനത്തിനും പുനർ നിർമാണത്തിനുമാവശ്യമായ അടിയന്തിര വസ്തുക്കളെല്ലാം ഒരുക്കി നാട്ടിലേക്കെത്തിക്കാൻ സ്നേഹം കൊണ്ടും കാരുണ്യം കൊണ്ടും മത്സരിക്കുകയാണ് ഒമാനിലെ മലയാളി സമൂഹവും. ഗൾഫ് മാധ്യമവും മീഡിയാവൺ ചാനലും റജബ് കാർഗോ ഒമാനും ചേർന്നു ഒരുക്കുന്ന വിഭവ സമാഹരണത്തിന് ഒമാനിലെ മലയാളികളിൽ നിന്നും അതീവ ഹൃദ്യമായ പിന്തുണയാണ് ആദ്യദിനം തന്നെ ലഭിച്ചത്.

Full View

ഒമാനിലെ ഒമ്പത് കളക്ഷൻ പോയിൻറുകളിൽ നിന്നായി ശേഖരിച്ച വസ്തുക്കൾ അടുത്ത ദിവസങ്ങളിലായി നാട്ടിലേക്ക് അയക്കും. ചെറുപ്പക്കാരും സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകളാണ് അവശ്യവസ്തുക്കൾ സംഭരണ കേന്ദ്രങ്ങളിൽ എത്തിച്ചു തന്നത്. ബെഡ്ഷീറ്റുകൾ, നൈറ്റികൾ, സാനിറ്ററി പാഡ്, കുഞ്ഞുങ്ങളുടെ നാപ്കിൻ, എൽ.ഇ.ഡി,എമർജൻസി വിളക്കുകൾ തുടങ്ങിയ വസ്തുക്കളാണ് കേരളത്തിലങ്ങോളമിങ്ങോളമുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി സ്വരൂപിച്ചത്.

Tags:    

Similar News