ലോകത്തെ കോവിഡ് രോഗികളിൽ കാൽഭാഗവും അമേരിക്കയിൽ

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കീഴിൽ വാക്സിൻ വിതരണം അവതാളത്തിലായിരുന്നുവെന്നു യു.എസ് പ്രസിഡന്റ് ബൈഡന്റെ ചീഫ് ഓഫ് സ്റ്റാഫ്‌ റോൺ ക്ലെയ്ൻ പറഞ്ഞു

Update: 2021-01-25 09:33 GMT
Advertising

അമേരിക്കയിലെ കോവിഡ് രോഗികളുടെ എണ്ണം രണ്ടര കോടി കഴിഞ്ഞു. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ കണക്കുകൾ പ്രകാരം ലോകത്തെ കോവിഡ് രോഗികളിൽ കാൽ ഭാഗവും അമേരിക്കയിലാണ്. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കീഴിൽ വാക്സിൻ വിതരണം അവതാളത്തിലായിരുന്നുവെന്നു യു.എസ് പ്രസിഡന്റ് ബൈഡന്റെ ചീഫ് ഓഫ് സ്റ്റാഫ്‌ റോൺ ക്ലെയ്ൻ പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിൽ വാക്‌സിൻ വിതരണത്തിനായി പ്രത്യേകിച്ചു ഒരു പ്ലാനോ തയ്യറെടുപ്പുകളോ ട്രംപ് ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഭരണത്തിന്റെ അവസാനഘട്ടത്തിൽ കോവിഡ് രൂക്ഷമായി തുടരുന്നതിനിടയിലാണ് ഇത്.

" ആശുപത്രികൾക്ക് പുറത്ത് സമൂഹത്തിലേക്ക് വാക്സിന് എത്തിക്കുന്നതിൽ വൈറ്റ് ഹൌസ് പരാജയമായിരുന്നു." - അദ്ദേഹം പറഞ്ഞു.

ചില സംസ്ഥാനങ്ങളിൽ ഇപ്പോഴും വാക്​സിന്​ ക്ഷാമം അനുഭവപ്പെടുന്നുണ്ട്​. ഇത്​ പരിഹരിക്കാനാണ്​ പുതുതായി അധികാരമേറ്റെടുത്ത ബൈഡൻ ഭരണകൂടം ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങൾക്ക് നൽകിയ നാല് കോടി വാക്സിനുകളിൽ പകുതി മാത്രമാണ് ഇതുവരെ വിതരണം ചെയ്തത്.

Tags:    

Similar News